ധർമ്മേന്ദ്രയുടെ മറ്റൊരു കുടുംബത്തെക്കുറിച്ച് അറിഞ്ഞപ്പോൾ: ഇഷ ഡിയോളിന്റെ ബാല്യകാല അനുഭവം

Anjana

Esha Deol childhood experience

നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് ഹേമമാലിനിയുടെ മകൾ ഇഷ ഡിയോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. സഹപാഠിയുടെ അപ്രതീക്ഷിതമായ ചോദ്യം “ഇഷയ്ക്ക് രണ്ട് അമ്മമാരുണ്ടോ?” എന്നത് തന്നെ ഒരുപാട് ചിന്തിപ്പിച്ചുവെന്ന് ഇഷ വെളിപ്പെടുത്തി. ഒരു അമ്മ മാത്രമേയുള്ളൂവെന്ന് പറഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ പുറകിൽ നിന്നുള്ള പരിഹാസചിരി മനസ്സിനെ നൊമ്പരപ്പെടുത്തിയെന്നും അവർ പറഞ്ഞു. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സ്കൂളിൽ നടന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞത്.

ഈ സംഭവത്തിന് ശേഷമാണ് ധർമ്മേന്ദ്രയുടെ മറ്റൊരു കുടുംബത്തെക്കുറിച്ച് തന്റെ പെൺമക്കളെ അറിയിക്കാൻ ഹേമമാലിനി തീരുമാനിച്ചത്. ബോളിവുഡ് താരം ധർമ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം കഴിച്ചപ്പോൾ, ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല. അവർക്ക് സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേതാ ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളുണ്ടായിരുന്നു. ധർമ്മേന്ദ്രയുടെയും ഹേമയുടെയും പെൺമക്കളായ ഇഷയ്ക്കും അഹാന ഡിയോളിനും അവരുടെ പാരമ്പര്യേതര കുടുംബത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാലാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ അമ്മ പറഞ്ഞ ജീവിത യാഥാർഥ്യങ്ങളോട് താൻ പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇഷ പറയുന്നു. എന്നാൽ തനിക്ക് ഒരിക്കലും ഇത് മോശമായി തോന്നിയില്ലെന്നും, മാതാപിതാക്കളിൽ നിന്നും ലഭിക്കേണ്ട സ്നേഹത്തിന് കുറവ് തോന്നിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ എന്ന ജീവചരിത്രത്തിലാണ് ഇഷാ ഡിയോൾ തന്റെ സ്കൂൾ ജീവിതത്തിലെ ഈ കയ്പ്പ് നിറഞ്ഞ അനുഭവം പങ്കുവെച്ചത്.

Story Highlights: Esha Deol shares childhood experience of learning about father Dharmendra’s other family

Leave a Comment