എറണാകുളം ജില്ലയില് വ്യാപക കുടിവെള്ള തടസ്സം; വൈദ്യുതി തകരാര് പരിഹരിക്കാന് ശ്രമം

നിവ ലേഖകൻ

Ernakulam water shortage

എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില് കുടിവെള്ള വിതരണം വ്യാപകമായി തടസ്സപ്പെട്ടു. കൊച്ചി കോര്പ്പറേഷന്, ആലുവ, കളമശ്ശേരി, ഏലൂര്, തൃക്കാക്കര നഗരസഭകള്ക്ക് പുറമേ എളങ്കുന്നപ്പുഴ, ഞാറക്കല്, എടത്തല, കീഴ്മാട്, ചൂര്ണിക്കര, ചേരാനല്ലൂര് പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമല്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്ന്ന് ജലശുദ്ധീകരണശാലയില് നിന്നുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്. ഇന്നലെ രാത്രി മുതല് തകരാര് പരിഹരിക്കാന് ശ്രമം നടന്നെങ്കിലും ഇന്നും പ്രശ്നങ്ങള്ക്ക് പൂര്ണ പരിഹാരമായിട്ടില്ല.

വൈദ്യുതിബന്ധം പൂര്ണമായും പുനസ്ഥാപിക്കാന് സാധിക്കാത്തതിനാല് പകരം സംവിധാനത്തിലൂടെ പമ്പ് ഹൗസിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കെ ഡബ്ലിയു എ ഓള്ഡ് ക്വാര്ട്ടേഴ്സിനും ആലുവ പോലീസ് സ്റ്റേഷനും ഇടയിലാണ് വൈദ്യുതി കേബിളിന് തകരാര് സംഭവിച്ചത്.

ആലുവ സെന്റ് മേരിസ് ഹൈസ്കൂളിന് മുന്നിലെ കെഎസ്ഇബി അണ്ടര് ഗ്രൗണ്ട് കേബിളിലെ തകരാര് പരിഹരിക്കുന്നതായും ഉടന് തന്നെ ഇതിലൂടെയുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും അധികൃതര് അറിയിച്ചു. ഇന്നലെ രാത്രി മുതല് താല്ക്കാലികമായി സജ്ജീകരിച്ച വൈദ്യുതിയില് ചെറിയ മോട്ടറുകള് പ്രവര്ത്തിപ്പിച്ച് പമ്പിങ് തുടരുന്നുണ്ട്.

  മധു സാറിനും എനിക്കും ഒരേ അനുഭവം ഉണ്ടായിട്ടുണ്ട്: മോഹൻലാൽ

ഉച്ചയോടെ വിശാല കൊച്ചി പ്രദേശങ്ങളിലേക്ക് കൂടുതല് അളവില് വെള്ളം എത്തുമെന്നാണ് പ്രതീക്ഷ.

Story Highlights: Power failure disrupts water supply in various parts of Ernakulam district, affecting multiple municipalities and panchayats.

Related Posts
എറണാകുളം മെഡിക്കൽ കോളേജിൽ കാത്ത് ലാബ് ടെക്നീഷ്യൻ നിയമനം
Cath Lab Technician

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസ Read more

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു
soft skill training

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വ്യവസായ മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി സൗജന്യ സോഫ്റ്റ് സ്കിൽ Read more

എറണാകുളം മാറമ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ്; സെക്രട്ടറി രാജി വെക്കണമെന്ന് വിജിലൻസ്
loan fraud

എറണാകുളം മാറമ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തി. Read more

  നെല്ല് സംഭരണം: കുടിശിക തീർക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ; നാളെ യോഗം ചേരും
ഹെർണിയ ബാധിച്ച കുഞ്ഞിന് ചികിത്സാ സഹായം തേടി കുടുംബം
hernia treatment help

മാസം തികയാതെ ജനിച്ച കുഞ്ഞിന് ഹെർണിയ ബാധിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ Read more

തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
MVD inspector suspended

തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. മോട്ടോർ Read more

തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
Motor vehicle officer drunk

എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ Read more

മദ്യപിച്ച് വാഹന പരിശോധന; ആർ ടി ഒ ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറി
drunk driving inspection

എറണാകുളം ആർ ടി ഓഫീസിലെ എ എം വി ഐ ബിനുവിനെ മദ്യപിച്ച് Read more

  വി. ശിവൻകുട്ടിക്കെതിരെ സിറോ മലബാർ സഭ; പ്രസ്താവന ദുരുദ്ദേശപരമെന്ന് ആരോപണം
എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് നിയമനം
Information Assistant Recruitment

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ പ്രിസം പ്രോജക്റ്റ് പാനലിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് തസ്തികയിലേക്ക് Read more

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനം; വാക്ക്-ഇൻ ഇൻ്റർവ്യൂ സെപ്റ്റംബർ 10ന്
Ernakulam job recruitment

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ പ്രിസം പ്രോജക്റ്റ് പാനലിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് തസ്തികയിലേക്ക് Read more

എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ
Ernakulam cannabis seizure

എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് Read more

Leave a Comment