കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി: 2025 ഏപ്രിൽ 1 മുതൽ നിലവിൽ വരും

Anjana

Unified Pension Scheme

കേന്ദ്ര മന്ത്രിസഭാ യോഗം ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകി. സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ഉൾപ്പെടുന്ന ഏകീകൃത പെൻഷൻ സ്കീം (യുപിഎസ്) ആണ് ശനിയാഴ്ച കേന്ദ്രം പ്രഖ്യാപിച്ചത്. 2025 ഏപ്രിൽ 1 മുതൽ ഈ പുതിയ പദ്ധതി നിലവിൽ വരും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതനുസരിച്ച് 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് യുപിഎസ് പ്രയോജനപ്പെടും.

കുറഞ്ഞത് 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാരന് കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ ഉറപ്പ് നൽകുന്നു. എന്നാൽ സർവീസ് കുറവുള്ളവർക്ക് പെൻഷൻ ആനുപാതികമായിരിക്കും. ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പുള്ള പെൻഷൻ്റെ 60 ശതമാനം കുടുംബ പെൻഷനും പദ്ധതി ഉറപ്പാക്കുന്നു. കുറഞ്ഞത് 10 വർഷത്തെ സേവനത്തിന് ശേഷം സൂപ്പർആനുവേഷനിൽ പ്രതിമാസം 10,000 രൂപ ഉറപ്പുനൽകുന്ന മിനിമം പെൻഷൻ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2004 നു ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31ന് അകം വിരമിക്കുന്നവർക്കും യുപിഎസിൽ ചേരാം. ഇവർക്ക് കുടിശിക നൽകും. പെൻഷൻകാരുടെ ക്ഷാമബത്ത, ജീവനക്കാരുടേതിനു തുല്യമായ രീതിയിൽ തിട്ടപ്പെടുത്തും. വിലക്കയറ്റവുമായി ബന്ധിപ്പിച്ച് പരിഷ്കരിക്കും. എൻപിഎസിൽ നിന്നു യുപിഎസിലേക്ക് ഓപ്ഷൻ മാറ്റം ഒരു തവണ മാത്രമേ അനുവദിക്കൂ. സ്വയം വിരമിക്കുന്നവർക്കും ഈ പദ്ധതിയിൽ അർഹതയുണ്ട്.

Story Highlights: Central government approves Unified Pension Scheme for government employees, ensuring guaranteed pension and family pension

Leave a Comment