എമ്പുരാൻ റിലീസ് തീയതി പ്രഖ്യാപിച്ചു; മോഹൻലാൽ-പ്രിത്വിരാജ് ചിത്രം 2025 മാർച്ച് 27ന്

നിവ ലേഖകൻ

Updated on:

Empuraan release date

മോഹൻലാൽ – പ്രിത്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകനായ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടു. 2025 മാർച്ച് 27 നു തിയറ്ററുകളിൽ എമ്പുരാൻ എത്തുമെന്ന് അദ്ദേഹം എക്സിലും ഇൻസ്റ്റഗ്രാമിലും കുറിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ ഒരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. മലയാളത്തിൽ തന്നെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവേറിയ സിനിമയാണ് റിലീസിനൊരുങ്ങുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിൽ ഒന്നായ ലൈക പ്രൊഡക്ഷൻസും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രഹാം ഖുറേഷി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

— wp:paragraph –> സാധാരണ മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഹോളിവുഡ് ലെവൽ മേക്കിങ് ആയിരിക്കും എമ്പുരാൻ എന്നാണ് ഇൻസൈഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹെലിക്കോപ്റ്ററുകളും ആഡംബര കാറുകളും അടക്കം 100 കോടിക്ക് മുകളിൽ ചെലവാക്കി നിർമ്മിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും കൊടുങ്കാറ്റ് അഴിച്ചു വിട്ടേക്കും. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് അടക്കം വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലായ സിനിമ കൂടിയാണ് എമ്പുരാൻ.

  മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ

Story Highlights: Empuraan, the sequel to Lucifer starring Mohanlal and Prithviraj, set to release on March 27, 2025

Related Posts
“സിനിമ കുറയുമെന്ന ടെൻഷനൊന്നും ഇന്നസെന്റിന് ഉണ്ടായിരുന്നില്ല”: മുകേഷ്
Mukesh about Innocent

മലയാള സിനിമയിലെ പ്രിയ നടൻ മുകേഷ്, അന്തരിച്ച ഇന്നസെന്റിനെ അനുസ്മരിച്ച് സംസാരിക്കുന്നു. ഇന്നസെന്റ് Read more

  കേരള ഫിലിം ചേംബർ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് സജി നന്ത്യാട്ട്, ശശി അയ്യഞ്ചിറ, അനിൽ തോമസ് എന്നിവർ മത്സരരംഗത്ത്
മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ
Mammootty health update

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ Read more

വിശ്രമത്തിന് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്നു; സിനിമാലോകത്ത് ആഹ്ളാദം.
Mammootty comeback

വിശ്രമത്തിനു ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആദ്യവാരത്തോടെ അദ്ദേഹം സിനിമയിൽ Read more

മമ്മൂട്ടിക്ക് ഉമ്മ നൽകി മോഹൻലാൽ; ചിത്രം വൈറൽ

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചു. Read more

മമ്മൂട്ടി തിരിച്ചെത്തുന്നു; സൂചന നൽകി ആന്റോ ജോസഫ്
Mammootty health update

മമ്മൂട്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം തിരിച്ചെത്തുന്നു എന്ന സൂചന നൽകി നിർമ്മാതാവ് Read more

ചിങ്ങം ഒന്നിന് മോഹൻലാലിന് സമ്മാനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്; ചിത്രം വൈറൽ
Mohanlal gifted by Minister

ചിങ്ങം ഒന്നിന് നടൻ മോഹൻലാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മാനം നൽകിയ Read more

  ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും; അമ്മയിൽ ആര് ജയിച്ചാലും പിന്തുണയെന്ന് ബാബുരാജ്
അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

‘അമ്മ’യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
AMMA association

'അമ്മ' സംഘടനയിലെ പുതിയ മാറ്റങ്ങളെ നടൻ ആസിഫ് അലി സ്വാഗതം ചെയ്തു. വനിതകൾ Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

Leave a Comment