‘എമ്പുരാൻ’ സിനിമയ്ക്കു മേൽ ഉയരുന്ന സംഘ പരിവാർ– ബിജെപി വിരുദ്ധതയ്ക്കെതിരെ തിരക്കഥാകൃത്ത് മുരളി ഗോപിയ്ക്കെതിരെ ആഞ്ഞടിച്ച്. തിരക്കഥയെ മേജർ രവി വിമർശിച്ചു. സിനിമയുടെ തുടക്കത്തിൽ മുസ്ലിം സഹോദരങ്ങൾ കൊല്ലപ്പെടുന്നത് കാണിക്കുന്നുണ്ട്. മുസ്ലിങ്ങളെ ഹിന്ദുക്കൾ കൊന്നുവെന്ന തരത്തിൽ പ്രചാരണം വന്നു. അവിടെയൊരു കലാപം നടന്നിട്ടുണ്ടെങ്കിൽ അതിനൊരു കാരണമുണ്ട്. അത് കോടതി പരിശോധിച്ചതുമാണ്. ആ കാരണം പറയാതെ കലാപം മാത്രം കാണിച്ചത് പച്ചയ്ക്ക് വർഗീയത പറയുന്നത് തന്നെയാണ്. ഗുജറാത്തിനെ വിമർശിച്ചു. ഉത്തർപ്രദേശിനെ വിമർശിച്ചു. വിദേശ രാജ്യങ്ങളിൽ പലയിടത്തും ഷൂട്ട് ചെയ്തു. അതും ഇതും കൂടി എല്ലാം ഉൾപ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലായില്ല. പൂർണമായും ഇതിന്റെ ഉത്തരവാദിത്തം മുരളി ഗോപി തന്നെ ഏറ്റെടുക്കണം. അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൃഥ്വിരാജിനോടുള്ള അതൃപ്തിയും മേജർ രവി പ്രകടമാക്കി. ഇഷ്യൂസ് വരാൻ സാധ്യതയുണ്ടെങ്കിൽ നമ്മുടെ വികാരങ്ങളെ മാറ്റി വച്ച് പ്രേക്ഷകരുടെ വികാരം പൃഥ്വിരാജ് മാനിക്കേണ്ടതായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ തുടക്കം മുതലേ നുണ പ്രചാരണം തന്നെയാണ് നടത്തിയിരിക്കുന്നത്. സംവിധായകന്റെ ഭാഗത്തും അതിൽ തെറ്റുണ്ട്. എന്ത് ഉദ്ദേശിച്ചാണ് ഈ സിനിമ എഴുതിയതെന്നോ സംവിധാനം ചെയ്യപ്പെട്ടതെന്നോ വ്യക്തതയില്ല. ആരെ സംതൃപ്തിപ്പെടുത്താനാണെന്നത് സംബന്ധിച്ചും ധാരണയില്ല. അവരിലേക്ക് തന്നെയാണ് വിരൽ ചൂണ്ടേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ മോഹൻ ലാലിനെ മാത്രമാണ് ആക്രമിക്കുന്നത് അത് തീർത്തും നിരാശാജനകമാണെന്നും മേജർ രവി പറഞ്ഞു.
Story Highlights: Major Ravi criticizes Murali Gopy’s script for ‘Empuraan’, alleging communal undertones and misleading portrayal of events.