‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ

Empuraan Film Commentary

ഫാസിസം വർത്തമാന ഇന്ത്യയിൽ എവിടെ വരെയെത്തിയെന്ന തരത്തിൽ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി ‘എമ്പുരാൻ’ മാറിയെന്ന് എഴുത്തുകാരൻ ബെന്യാമിൻ. മുരളി ഗോപി ഇതിലേക്ക് കൃത്യമായി സന്നിവേശിപ്പിച്ചിരിക്കുന്ന രാഷ്ട്രീയം വഴിയൊരുക്കുന്ന ചർച്ച കാലത്തിനാവശ്യമാണ്. പെരുമാൾ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലാവുന്ന സീനുകൾ ആലോചിക്കാനും ഉൾപ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യ. നിർമാതാക്കളുടെ താൽപര്യം പരിഗണിച്ച് അവ മുറിച്ചു മാറ്റിയാലും അവ ഈ അന്തരീക്ഷത്തിൽ നിലനിൽക്കുക തന്നെ ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിരോധിക്കപ്പെട്ട സിനിമകളും പുസ്തകങ്ങളും വ്യാപകമായി പ്രചരിച്ചതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഒരു സിനിമ പൂർത്തിയായാൽ പിന്നെ അത് നിർമാതാവിന്റെ സ്വന്തമാണ്. വെട്ടാനും ഉൾപ്പെടുത്താനും ഉള്ള അവകാശം അയാൾക്ക് മാത്രമാണ്. സംവിധായകനും എഴുത്തുകാരനും ഒക്കെ നോക്കി നിൽക്കാം എന്ന് മാത്രം. മറന്നു കളഞ്ഞുവെന്ന് വിചാരിച്ച ചിലത് ഓർമിപ്പിച്ചതിന്റെ വേവലാതി ഈ സിനിമയ്ക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവർക്കുണ്ട്. ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയിൽ ആക്കുകയും ദേഷ്യപിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്തിപ്പെടുത്തുക കലയുടെ ദൗത്യമല്ല. കച്ചവട സിനിമ ആയിരിക്കെ തന്നെ അത്തരത്തിൽ ഒരു ദൗത്യം നിർവഹിക്കാൻ ‘എമ്പുരാ’ന് കഴിഞ്ഞിട്ടുണ്ട്.

  എമ്പുരാൻ ഹിന്ദു വിരുദ്ധ സിനിമയെന്ന് ആർഎസ്എസ്

ഈ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലമാകുന്ന ചില ഫേസ്ബുക്ക് പത്രക്കാരുടെയും ബുജികളിടെയും ചാനൽ പ്രമുഖരുടെയും പേജുകൾ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്ത് പൃഥ്വിയുടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. അന്ന് ആ സിനിമ ഞങ്ങളുടെ തമ്പുരാക്കന്മാരെ മോശമാക്കിയേ എന്ന് നിലവിളിച്ചവരാണ് അവർ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ഞങ്ങൾ നിശ്ചയിക്കും എന്ന് ആക്രോശിച്ചവരാണവർ.

സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ. ഇവരുടെ പിന്തുണയിൽ നിന്നല്ല ധീരമായ രചനകൾ ഉണ്ടാവേണ്ടത്. സ്വന്തം ആത്മവിശ്വാസത്തിൽ നിന്നും ബോധ്യത്തിൽ നിന്നുമാണ് അത് പിറക്കേണ്ടത്. അപ്പോൾ ആരുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും തല ഉയർത്തി നിൽക്കാനാവുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സിനിമയുമായി തല ഉയർത്തി നിൽക്കാൻ കരുത്ത് കാണിച്ച മുരളി ഗോപിയെയും പൃഥ്വിരാജിനെയും അദ്ദേഹം അഭിനന്ദിച്ചു.

Story Highlights: Author Benyamin discusses the film ‘Empuraan,’ viewing it as a gauge of fascism in contemporary India and praising its political commentary.

Related Posts
എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
Empuraan controversy

എമ്പുരാൻ സിനിമയിൽ ദേശവിരുദ്ധതയുണ്ടെന്ന് മേജർ രവി ആരോപിച്ചു. ചിത്രത്തിൽ സത്യാവസ്ഥ മറച്ചുവെച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പമുള്ള Read more

എമ്പുരാൻ: ഡാനിയേൽ റാവുത്തറുടെ പോസ്റ്റർ പുറത്ത്
Empuraan

മോഹൻലാൽ നായകനായ എമ്പുരാൻ സിനിമയിലെ പുതിയ കഥാപാത്ര പോസ്റ്റർ പുറത്തിറങ്ങി. ആന്റണി പെരുമ്പാവൂർ Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

എമ്പുരാൻ വിവാദം: മുരളി ഗോപി പ്രതികരിച്ചു
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഉയർന്ന വിവാദങ്ങൾക്കും സംഘപരിവാർ ഭീഷണിക്കും പിന്നാലെ തിരക്കഥാകൃത്ത് മുരളി ഗോപി Read more

എംപുരാൻ വിവാദം: സുരേഷ് ഗോപി വിശദീകരണവുമായി രംഗത്ത്
Empuraan censoring

എംപുരാൻ സിനിമയുടെ സെൻസറിങ്ങിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. താങ്ക്സ് കാർഡിൽ നിന്ന് പേര് Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

  എമ്പുരാൻ വിവാദം: കലാസ്വാതന്ത്ര്യത്തിന് പിന്തുണയുമായി പ്രേംകുമാർ
എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

ഗോധ്ര കൂട്ടക്കൊല; എങ്ങനെയാണ് സബർമതി എക്സ്പ്രസിന് തീ പിടിച്ചത്? ആരാണ് തീ വച്ചത്..?
Godhra train fire

ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവവും തുടർന്നുണ്ടായ ഗുജറാത്ത് കലാപവും വീണ്ടും ചർച്ചയാകുന്നു. ഈ Read more

എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎയ്ക്ക് പരാതി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ദേശസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് എൻഐഎയ്ക്ക് പരാതി. ചിത്രത്തിൽ അന്വേഷണ ഏജൻസികളെ തെറ്റായി Read more