കേരളത്തിലെ 746 തിയേറ്ററുകളില് പ്രദര്ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിലുള്ള മോഹന്ലാല് ചിത്രം എമ്പുരാന് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ലൂസിഫറിന്റെ തുടര്ച്ചയായ ഈ ചിത്രം പ്രതീക്ഷകള്ക്ക് മങ്ങലേല്പ്പിച്ചിട്ടില്ലെന്നാണ് ആരാധക അഭിപ്രായം. മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന് എന്ന നേട്ടം കരസ്ഥമാക്കിയ ചിത്രം ചരിത്രം സൃഷ്ടിച്ചതായി സംവിധായകന് പൃഥ്വിരാജ് സുകുമാരന് തന്നെ അറിയിച്ചു.
പ്രേക്ഷകര്ക്ക് നന്ദി പറഞ്ഞ പൃഥ്വിരാജ്, “ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു! ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ്. ഇത് സാധ്യമാക്കിയതിന് പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി.L2E #EMPURAN തിയേറ്ററുകളിൽ!” എന്നാണ് ഫേസ്ബുക്കില് കുറിച്ചത്. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും (IMAX 2D) പ്രദര്ശനങ്ങള് ആവേശകരമായിരുന്നു.
ആദ്യ ദിനം ₹22 കോടി നെറ്റ് കളക്ഷന് നേടിയ എന്നാണ് ഫിലിം ട്രാക്കര് സാക്നില്ക് റിപ്പോര്ട്ട്. 500+ അധിക ഷോകള് വര്ധിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു. എമ്പുരാന്റെ രാത്രി പ്രദര്ശനത്തിനായി 516 ഷോകള് കൂടി ചേര്ത്തതായി ഓണ്ലൈന് ട്രാക്കര്മാര് അറിയിച്ചു. ഇതിനുമുമ്പ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് വിജയ് ചിത്രം ലിയോ ആയിരുന്നു. 313 ഷോകളാണ് ലിയോ നേടിയത്.
Story Highlights: Empuraan, directed by Prithviraj Sukumaran and starring Mohanlal, achieved the highest opening day collection for a Malayalam film.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ