മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസായി മറ്റന്നാൾ എമ്പുരാൻ വരാനിരിക്കെ ഇന്ന് പുലർച്ചെ മോഹൻ ലാൽ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കൗണ്ട് ഡൗൺ പോസ്റ്ററിനെ പിൻപറ്റി കത്തുന്ന ചർച്ച. ഒരാൾ പിൻ തിരിഞ്ഞ് നിൽക്കുന്ന പടം ആണ് കൗണ്ട് ഡൗൺ പോസ്റ്റാറായി വന്നത്. ഇതാരാണെന്നുള്ളത് സംബന്ധിച്ച് ഊഹാഭോഗങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
പോസ്റ്ററിൽ ആമിർ ഖാൻ ആണെന്ന് വായ്ക്കുന്നവരുണ്ട്. ചിലർ പറയുന്നു അത് ഫഹദ് ഫാസിൽ ആണെന്ന്. ആമിർ ഖാൻ ആണെങ്കിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യം നൽകുന്ന വാണിജ്യ സാധ്യതകൾ മുതലാക്കാൻ നിർമാതാവ് ആൻ്റണി പെരുമ്പാവൂർ ശ്രമിക്കില്ലേ എന്നതാണ് ആരാധകരുടെ സംശയം. നോർത്ത് ഇന്ത്യയിലെ വിപണന സാധ്യത കണക്കിലെടുത്ത് പ്രമോഷൻ ഉപയോഗിക്കാനാകും അണിയറ പ്രവർത്തകർ വിലയിരുത്തുന്നു. ഫഹദ് ഫാസിൽ ആണെന്ന് വാദിക്കുന്നവരും കുറവല്ല. കാരണം പോസ്റ്ററിലെ ആളിന് ഫഹദുമായി സാമ്യവുമുണ്ട്.
ചിത്രത്തിൻ്റെ ടിക്കറ്റ് വിൽപന തകൃതിയായി തുടരുകയാണ്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഷോകളുടെ എണ്ണം കൂട്ടി. ഫാൻസ് ഷോകൾക്ക് പുറമെയാണിത്. രാത്രി 11 ന് ശേഷം നൂറിലേറെ ഷോകളാണ് ഇന്നലെയും മിനിയാന്നുമായി കേരളത്തിലാകെ അധികമായി നിശ്ചയിച്ചത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഡബ്ബിംഗ് പതിപ്പുകൾക്കും അധിക ഷോകൾ ഏറെപ്പെടുത്തി. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിൽ തമിഴ് ഡബ്ബ്ഡ് വേർഷനും പ്രദർശിപ്പിക്കുന്നുണ്ട്. അതേ സമയം നിലവിൽ പ്രദർശനം നടക്കുന്ന തമിഴ്നാട്ടിലെ പകുതിയോളം തിയറ്ററുകളിൽ ഒർജിനൽ പതിപ്പാകും പ്രദർശിപ്പിക്കുന്നത്.
Story Highlights: Countdown poster for Empuraan sparks debate on social media about the identity of the person featured.