എമ്പുരാൻ ബുക്കിംഗ് റെക്കോർഡുകൾ തകർത്തു; ആദ്യ മണിക്കൂറിൽ 93,500 ടിക്കറ്റുകൾ

നിവ ലേഖകൻ

Empuraan
എമ്പുരാൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്തെഴുതിയിരിക്കുകയാണ്. ബുക്ക് മൈ ഷോയിൽ ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി എമ്പുരാൻ സ്വന്തമാക്കി. ഏകദേശം 93,500 ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റഴിഞ്ഞത്. ഈ നേട്ടം ദി മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 21ന് രാവിലെ ഒൻപത് മണിക്കാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. ഒരു ഘട്ടത്തിൽ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയി. എമ്പുരാന്റെ പ്രീ-സെയിൽ റെക്കോർഡിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ് രംഗത്തെത്തി. സിനിമയുടെ പ്രീ-സെയിൽ റെക്കോർഡ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് “ഇതാണ് മലയാളം സിനിമ” എന്നാണ് ബേസിൽ കുറിച്ചത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പ് ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു നിന്നിരുന്നത് വിജയ് ചിത്രം ലിയോ ആയിരുന്നു. 80000ത്തോളം ടിക്കറ്റുകളാണ് ലിയോ വിറ്റത്. 85000 ടിക്കറ്റുകളാണ് ഷാരൂഖ് ഖാന്റെ ജവാൻ വിറ്റിരുന്നത്. വിജയ്യുടെ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോർഡുകളാണ് എമ്പുരാൻ തകർത്തത്.
ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ ഇത് ഒരു ചരിത്ര റെക്കോർഡ് ആണ്.
Story Highlights: Mohanlal’s Empuraan sets a new Indian record for advance bookings on BookMyShow, selling nearly 93,500 tickets in the first hour.
Related Posts
മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ ലൊക്കേഷനിൽ സ്നേഹപ്രകടനം
Mohanlal Mammootty Patriot

ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. 'പാട്രിയറ്റ്' സിനിമയുടെ സെറ്റിൽ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ദൃശ്യം 3: ഷൂട്ടിംഗ് തീരും മുൻപേ 350 കോടി ക്ലബ്ബിൽ ഇടം നേടി
Drishyam 3 collection

മോഹൻലാൽ ചിത്രം ദൃശ്യം 3, ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ 350 കോടി ക്ലബ്ബിൽ Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

തന്മാത്രയിലെ ആ രംഗം, മീര വാസുദേവിനോട് മോഹൻലാൽ ക്ഷമ ചോദിച്ചു: കാരണം ഇതാണ്
Thanmathra movie scene

ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര സിനിമയിലെ പ്രധാന രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് മോഹൻലാൽ Read more

മോഹൻലാലിൻ്റെ ‘തുടരും’ സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
International Film Festival of India

മോഹൻലാൽ ചിത്രം 'തുടരും' 56-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ചിത്രം
Vrushabha release date

മോഹൻലാൽ ചിത്രം ‘വൃഷഭ’ 2025 ഡിസംബർ 25-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. റിലീസ് Read more

മോഹൻലാലിന്റെ ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്
IFFI film festival

'തുടരും' സിനിമ ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ ടാക്സി Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് വീണ്ടും മാറ്റി
Vrushabha movie release

മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി. Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Mohanlal ivory case

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാലിന് തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Mohanlal ivory case

മോഹൻലാൽ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ Read more

Leave a Comment