എമ്പുരാൻ ചിത്രത്തിന് റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ ഒരു ബോക്സ് ഓഫീസ് റെക്കോർഡ്. മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് നേടുന്ന ചിത്രമെന്ന നേട്ടമാണ് മോഹൻലാൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ദിനത്തിന് തലേന്ന് തന്നെ ചിത്രം ഈ നേട്ടത്തിലെത്തി.
ലോകമെമ്പാടുമുള്ള അഡ്വാൻസ് ബുക്കിംഗിലൂടെയാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. മോഹൻലാലിന്റെ തന്നെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോർഡ്. ആദ്യ ദിനം ആഗോളതലത്തിൽ 20 കോടിയാണ് മരക്കാർ നേടിയിരുന്നത്.
മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ പരമ്പരയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായാണ് എമ്പുരാൻ വിലയിരുത്തപ്പെടുന്നത്. 2019-ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
എന്നാൽ കേരളത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടുമോ എന്നാണ് ഇനി അറിയേണ്ടത്. നിലവിൽ ഈ റെക്കോർഡ് വിജയ് നായകനായ തമിഴ് ചിത്രം ലിയോയ്ക്കാണ്. 12 കോടിയാണ് ലിയോയുടെ കേരള ഓപ്പണിംഗ് കളക്ഷൻ.
ഖുറേഷി- അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഗെയിം ഓഫ് ത്രോൺസ് താരം ജെറോം ഫ്ലിന്നിന്റെ സാന്നിധ്യം ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം നൽകുന്നു.
ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. Story Highlights:
Empuraan achieves a historic milestone with a ₹50 crore opening day collection, becoming the first Malayalam film to reach this mark.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ