ദുബായ് അല് അവീര് പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവര്ത്തനങ്ങള് എമിറേറ്റ്സ് ഹ്യൂമന് റൈറ്റ്സ് അസോസിയേഷന്റെ പ്രതിനിധി സംഘം വിലയിരുത്തി. അസോസിയേഷന് ചെയര്വുമണ് ശൈഖ നജ്ല അല് ഖാസിമിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ജനറല് ഡയറക്ടറേറ്റ് ഓഫ് റെസിഡന്സി ആന്ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്. ജനറല് മുഹമ്മദ് അഹ്മദ് അല് മര്റിയും മറ്റ് ഉദ്യോഗസ്ഥരും സ്വീകരിച്ചു. ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന പേരില് യുഎഇ ആരംഭിച്ച പൊതുമാപ്പ് സംരംഭത്തെ കുറിച്ച് സംഘത്തിന് വിശദീകരണങ്ങള് നല്കി.
സെപ്റ്റംബര് 1 മുതല് ആരംഭിച്ച പൊതുമാപ്പ് പദ്ധതി, വിസ നിയമലംഘകര്ക്ക് അവരുടെ വിസ നില മെച്ചപ്പെടുത്തുന്നതിനുള്ള സുരക്ഷിതമായ മാര്ഗങ്ങള് കണ്ടെത്തി നല്കുന്നതോടൊപ്പം, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ലഫ്. ജനറല് മുഹമ്മദ് അഹ്മദ് അല് മര്റി വ്യക്തമാക്കി. താമസ നിയമ ലംഘകരുടെ നില ദൃഢപ്പെടുത്തുന്നതിനുള്ള മാനവിക ശ്രമങ്ങള് അനുകരണീയമാണെന്ന് എമിറേറ്റ്സ് ഹ്യൂമന് റൈറ്റ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു.
പൊതുമാപ്പ് പദ്ധതി വിസ നിയമലംഘകര്ക്ക് പുതുവഴികള് തുറക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയര്ത്താന് സഹായകമാകുന്നുവെന്ന് അസോസിയേഷന് ചെയര്വുമണ് ശൈഖ നജ്ല അല് ഖാസിമി പറഞ്ഞു. ഇതിലൂടെ യുഎഇയുടെ മാനവിക മൂല്യങ്ങള് ഉയര്ത്തിപ്പിടിക്കുന്ന പ്രതിബദ്ധത ദൃശ്യമായതായും, സര്ക്കാര്-സ്വകാര്യ മേഖലയിലെ സഹകരണം ഈ സംരംഭത്തിന് ശക്തി നല്കുന്നുവെന്നും അവര് ചൂണ്ടിക്കാട്ടി. യുഎഇയുടെ മനുഷ്യാവകാശ പ്രോത്സാഹന നടപടികള് പ്രാദേശികതലത്തിലും ആഗോളതലത്തിലും ശ്രദ്ധേയമാണെന്നും, മനുഷ്യാവകാശ സംരക്ഷണത്തിനായി യുഎഇ സ്വീകരിച്ച നിലപാടുകള് ഉചിതമായ മാതൃകയാണെന്നും പ്രതിനിധി സംഘം വിലയിരുത്തി.
Story Highlights: Emirates Human Rights Association evaluates Dubai Al Aweer Amnesty Center’s operations, praising UAE’s humanitarian efforts for visa violators.