യുവേഫ ചാമ്പ്യന്സ് ലീഗ്: എമിലിയാനോ മാര്ട്ടിനസിന്റെ മികവില് ആസ്റ്റണ് വില്ലയുടെ ചരിത്ര വിജയം

നിവ ലേഖകൻ

Emiliano Martinez Aston Villa Bayern Munich

യുവേഫ ചാമ്പ്യന്സ് ലീഗില് ആസ്റ്റണ് വില്ല ബയേണ് മ്യൂണിക്കിനെതിരെ നേടിയ ചരിത്ര വിജയത്തിന് പിന്നില് അര്ജന്റീനിയന് ഗോള്കീപ്പര് എമിലിയാനോ മാര്ട്ടിനസിന്റെ മികച്ച പ്രകടനമാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആസ്റ്റണ് വില്ല വിജയിച്ചത്. 79-ാം മിനിറ്റില് പകരക്കാരനായി ഇറങ്ങിയ കൊളംബിയന് താരം ജോണ് ഡുറാന് നേടിയ ഗോളോടെയാണ് ബയേണ് തോല്വി അറിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സരത്തില് മേല്ക്കൈ ബയേണിനായിരുന്നെങ്കിലും എമിലിയാനോ മാര്ട്ടിനസ് കുറഞ്ഞത് ആറ് സുന്ദരമായ സേവുകളെങ്കിലും നടത്തി. ഹാരി കെയിന്റെ ഗോളെന്നുറച്ച ഒരു തുറന്ന അവസരവും മാര്ട്ടിനസ് തടഞ്ഞു. കളി അവസാനിക്കാന് മിനിറ്റുകള് മാത്രം ശേഷിക്കെ എണ്ണം പറഞ്ഞ രണ്ട് സേവുകള് കൂടി എമിലിയാനോയില് നിന്ന് വന്നു.

ബയേണ് കോച്ച് വിന്സെന്റ് കൊമ്പനിയെ പോലും നിരാശനാക്കിയ പ്രകടനമായിരുന്നു ഇത്. 1982-ല് ബയേണിനെ 1-0ന് തോല്പ്പിച്ചതിന് ശേഷം 42 വര്ഷങ്ങള്ക്ക് ഇപ്പുറമാണ് ആസ്റ്റണ് വില്ലയുടെ വിജയമെത്തുന്നത്. ടീമിന്റെ കടുത്ത ആരാധകനായ വെയ്ല്സ് രാജകുമാരന് വില്യം ജനിക്കുന്നതും ഇതേ വര്ഷം തന്നെയായിരുന്നു.

  ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് ബയേൺ മ്യൂണിക്ക് - പി എസ് ജി പോരാട്ടം

1983-ല് ക്വാര്ട്ടര് ഫൈനലില് യുവന്റസിനോട് തോറ്റതിന് ശേഷം യൂറോപ്യന് ഫുട്ബോള് എലൈറ്റ് മത്സരത്തില് വില്ലയുടെ ആദ്യ ഹോം മാച്ച് കൂടിയായിരുന്നു ഇത്. ഖത്തര് ലോക കപ്പ് നേടിയതിന് ശേഷം എമിലിയാനോ മാര്ട്ടിനസ് വിവാദനായകനായിരുന്നു. ഫ്രാന്സിന്റെ സൂപ്പര്താരം കിലിയന് എംബാപെയെ പരിഹസിച്ചെന്ന റിപ്പോര്ട്ടുകള് വന്നതോടെയാണ് താരം വിവാദത്തിലായത്.

Story Highlights: Emiliano Martinez’s stellar performance leads Aston Villa to historic victory against Bayern Munich in UEFA Champions League

Related Posts
ഫിഫ ക്ലബ് ലോകകപ്പ്: ഓക്ക്ലാൻഡിനെ തകർത്ത് ബയേൺ മ്യൂണിക്ക് മുന്നേറ്റം
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പിൽ ന്യൂസിലൻഡ് ക്ലബ് ഓക്ക്ലാൻഡ് സിറ്റിയെ ഒന്നിനെതിരെ പത്ത് ഗോളുകൾക്ക് Read more

ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് ബയേൺ മ്യൂണിക്ക് – പി എസ് ജി പോരാട്ടം
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് ബയേൺ മ്യൂണിക്കും പി എസ് ജിയും ആദ്യ Read more

  ഫിഫ ക്ലബ് ലോകകപ്പ്: ഓക്ക്ലാൻഡിനെ തകർത്ത് ബയേൺ മ്യൂണിക്ക് മുന്നേറ്റം
യുവേഫ ചാമ്പ്യൻസ് ലീഗ്: ഇന്റർ മിലാനെ തകർത്ത് പിഎസ്ജിക്ക് കിരീടം
UEFA Champions League

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ തകർത്ത് പാരീസ് സെന്റ് ജെർമെയ്ൻ Read more

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ: പിഎസ്ജിയും ഇന്റർ മിലാനും ഇന്ന് നേർക്കുനേർ
Champions League Final

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാരീസ് സെന്റ് ജർമനും ഇന്റർ മിലാനും ഏറ്റുമുട്ടുന്നു. Read more

കരിയറിലെ ആദ്യ കിരീടം ചൂടി ഹാരി കെയ്ൻ; ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് കിരീടം
Harry Kane

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് കിരീടം നേടിയപ്പോൾ കരിയറിലെ ആദ്യ കിരീടം സ്വന്തമാക്കി Read more

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ ബാഴ്സ, പിഎസ്ജി, ആഴ്സണൽ, ഇന്റർ മിലാൻ
UEFA Champions League

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് നാല് ടീമുകൾ യോഗ്യത നേടി. ബാഴ്സലോണ, പിഎസ്ജി, Read more

  ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് ബയേൺ മ്യൂണിക്ക് - പി എസ് ജി പോരാട്ടം
തോമസ് മുള്ളർ ബയേൺ മ്യൂണിക്കിനോട് വിടപറയുന്നു
Thomas Muller Bayern Munich

25 വർഷത്തെ സേവനത്തിനു ശേഷം തോമസ് മുള്ളർ ബയേൺ മ്യൂണിക്കിൽ നിന്ന് വിരമിക്കുന്നു. Read more

ചാമ്പ്യൻസ് ലീഗ് ആഘോഷത്തിനിടെ ന്യൂയറിന് പരിക്ക്
Manuel Neuer Injury

ചാമ്പ്യൻസ് ലീഗ് വിജയാഘോഷത്തിനിടെ ബയേൺ മ്യൂണിക്ക് ക്യാപ്റ്റൻ മാനുവൽ ന്യൂയറിന് പേശി പരിക്ക്. Read more

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടർ: ലിവർപൂൾ പിഎസ്ജിയെ നേരിടും
UEFA Champions League

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടർ മത്സരങ്ങൾക്ക് വേദിയൊരുങ്ങി. ലിവർപൂൾ പിഎസ്ജിയെയും റയൽ Read more

ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം; കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ താരം
Bayern Munich

ബുണ്ടസ് ലീഗയിൽ ഹോഫൻഹൈമിനെതിരെ ബയേൺ മ്യൂണിക്ക് 5-0 ജയം. ലിറോയ് സാനെ ഇരട്ട Read more

Leave a Comment