കാഴ്ചയില്ലാത്തവർക്ക് പ്രതീക്ഷയുടെ കിരണമായി ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് സാങ്കേതികവിദ്യ എത്തുന്നു. ഒപ്റ്റിക് നാഡികൾ തകരാറിലായി കാഴ്ച നഷ്ടമായവർക്ക് ‘ബ്ലൈൻഡ് സൈറ്റ്’ എന്ന ഉപകരണം വഴി കാഴ്ച നൽകാമെന്നാണ് മസ്കിന്റെ അവകാശവാദം.
ജന്മനാ അന്ധതയുള്ളവർക്കും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറയുന്നു. ന്യൂറാലിങ്കിന്റെ ‘ബ്ലൈൻഡ് സൈറ്റി’ന് എഫ്ഡിഎയിൽ നിന്ന് ‘ബ്രേക്ക് ത്രൂ ഡിവൈസ്’ പദവി ലഭിച്ചതായി മസ്ക് അറിയിച്ചു.
തുടക്കത്തിൽ പഴയ വിഡിയോ ഗെയിമുകളിലേതുപോലെ കുറഞ്ഞ റെസലൂഷനിലായിരിക്കും കാഴ്ച ലഭിക്കുക. എന്നാൽ പിന്നീട് കാഴ്ച കൂടുതൽ വ്യക്തമാകുമെന്നും സ്വാഭാവിക കാഴ്ചയെക്കാൾ മികച്ചതാകുമെന്നും അദ്ദേഹം വാദിക്കുന്നു.
ന്യൂറാലിങ്കിന്റെ ഉപകരണത്തിലെ ചിപ്പ് ന്യൂറൽ സിഗ്നലുകൾ പ്രോസസ്സ് ചെയ്ത് കമ്പ്യൂട്ടറോ ഫോണോ പോലുള്ള ഉപകരണങ്ങളിലേക്ക് കൈമാറും. ഭാവിയിൽ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, റഡാർ തരംഗദൈർഘ്യങ്ങൾ പോലും കാണാൻ കഴിയുമെന്നാണ് മസ്കിന്റെ അവകാശവാദം.
ചിന്തകളിലൂടെ കംപ്യൂട്ടർ ഉപകരണങ്ങൾ നിയന്ത്രിക്കാനുള്ള ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പ് ഇപ്പോൾ മനുഷ്യരിൽ പരീക്ഷണ ഘട്ടത്തിലാണ്.
Story Highlights: Elon Musk’s Neuralink develops ‘Blind Sight’ device to restore vision for the visually impaired, claiming potential for enhanced vision beyond natural capabilities.