Headlines

Business News, Environment, Tech

നാലു വർഷത്തിനുള്ളിൽ മനുഷ്യർക്ക് ചൊവ്വയിലെത്താമെന്ന് ഇലോൺ മസ്ക്; വിമർശനവും പിന്തുണയും

നാലു വർഷത്തിനുള്ളിൽ മനുഷ്യർക്ക് ചൊവ്വയിലെത്താമെന്ന് ഇലോൺ മസ്ക്; വിമർശനവും പിന്തുണയും

നാലു വർഷത്തിനുള്ളിൽ മനുഷ്യർക്ക് ചൊവ്വയിലേക്ക് പോകാനാകുമെന്ന അത്ഭുതകരമായ പ്രഖ്യാപനവുമായി സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് രംഗത്തെത്തി. 20 വർഷത്തിനുള്ളിൽ ചൊവ്വ എല്ലാം തികഞ്ഞ ഒരു സ്വതന്ത്ര സിറ്റിയാകുമെന്നും മനുഷ്യർക്ക് അവിടെ പോയി താമസിക്കാനാകുമെന്നും മസ്ക് എക്സിലൂടെ പറഞ്ഞു. ഈ പ്രസ്താവന ബഹിരാകാശ സ്വപ്നം കാണുന്നവർക്ക് കൗതുകവും അമ്പരപ്പും സമ്മാനിച്ചെങ്കിലും നടക്കാത്ത സുന്ദര സ്വപ്നമെന്ന് ചിലർ കളിയാക്കുന്നുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വയിലേക്കുള്ള ആദ്യ വിക്ഷേപണം ആറ് വർഷത്തിനുള്ളിൽ നടത്താനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി 2016ൽ മസ്ക് പറഞ്ഞിരുന്നു. എന്നാൽ വിക്ഷേപണം നടത്താനുള്ള ഹെവി റോക്കറ്റ് ഇപ്പോഴും ആശയമായി നിൽക്കുന്നതല്ലാതെ നിർമാണവും മറ്റ് പ്രവർത്തനങ്ങളും ഒരടി മുന്നോട്ടുനീങ്ങിയിട്ടില്ല. ചൊവ്വയിൽ കോളനി സ്ഥാപിക്കാനും ഇതിനായി സ്വന്തം ബീജത്തെ ഉൾപ്പെടെ ഉപയോഗിക്കാനും ചൊവ്വയുടെ ഉപരിതലത്തിൽ ടെസ്ല ട്രക്കുകൾ ഓടിക്കാനുമുള്ള മസ്കിന്റെ ആഗ്രഹങ്ങളുടെ ബാക്കിപത്രമായിട്ട് മാത്രം പുതിയ പ്രസ്താവനയെ കണ്ടാൽ മതിയെന്നാണ് സോഷ്യൽ മീഡിയയിൽ ഒരുകൂട്ടർ പറയുന്നത്.

റോക്കറ്റുകളുടെ പണി പൂർത്തിയാകാത്തത് മാത്രമല്ല മസ്കിന്റെ ദൗത്യം പെട്ടെന്ന് നടക്കില്ലെന്ന് സോഷ്യൽ മീഡിയ വിധിക്കാൻ കാരണം. മസ്കിന്റെ സമ്പത്തായ 250 ബില്യൺ ഡോളർ ഈ ദൗത്യത്തിന്റെ ചെലവിന്റെ അടുത്തുപോലും എത്തില്ല. ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനുള്ള ദൗത്യം ബഹിരാകാശ യാത്രാ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും ചെലവേറിയതുമായ ദൗത്യമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആറ് വർഷം കൊണ്ട് ഈ പ്രതിബദ്ധങ്ങൾ മറികടന്ന് ചൊവ്വയിൽ മനുഷ്യനെയെത്തിക്കാൻ മസ്ക് എന്ത് മാജിക് കാട്ടുമെന്ന ആകാംഷയിലാണ് മസ്കിന്റെ ആരാധകർ.

Story Highlights: Elon Musk claims humans can reach Mars in four years, sparking debate on feasibility and cost

More Headlines

ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 120 രൂപ കുറഞ്ഞു
ആപ്പിളിന്റെ ഐഫോൺ 16 സീരീസ്: പ്രീ സെയിലിൽ പ്രതീക്ഷിച്ചതിലും കുറവ് ഡിമാൻഡ്
സ്മാർട്ട്ഫോണിൽ സ്റ്റോറേജ് സ്പേസ് വർധിപ്പിക്കാൻ പ്രയോഗിക്കാവുന്ന എളുപ്പവഴികൾ
വയനാട് ടൂറിസം പുനരുജ്ജീവിപ്പിക്കാൻ പുതിയ ക്യാമ്പയിൻ; മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു

Related posts

Leave a Reply

Required fields are marked *