സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനെ തുടർന്ന് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും.
ഒമാനിൽ ഇന്നലെ മാസപ്പിറ കാണാത്തതിനാൽ ഇന്ന് റമദാൻ 30 പൂർത്തിയാക്കും. നാളെയാണ് ഒമാനിൽ ചെറിയ പെരുന്നാൾ. പെരുന്നാൾ നമസ്കാരത്തിനായി സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള പള്ളികളും ഈദ് ഗാഹുകളും ഒരുങ്ങി. സൗദിയിൽ മാത്രം നാലായിരത്തോളം ഈദ് ഗാഹുകൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം സ്ഥലങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കും.
ഇന്നലെ മാസപ്പിറ കണ്ടതിനെ തുടർന്ന് വിശ്വാസികൾ തക്ബീർ ധ്വനികൾ മുഴക്കി പെരുന്നാളിനെ വരവേറ്റു. ഫിതർ സക്കാത്തിന്റെ ഭാഗമായി അരിയും മറ്റു ധാന്യങ്ങളും പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. മൈലാഞ്ചിയിട്ടും മധുരം വിതരണം ചെയ്തും ആശംസകൾ കൈമാറിയും മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളും ആഘോഷത്തിൽ പങ്കുചേർന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെടിക്കെട്ടും കലാപരിപാടികളും ഉൾപ്പെടെ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്.
Story Highlights: Eid al-Fitr is being celebrated in Gulf countries except Oman today, following the sighting of the Shawwal moon.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ