ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത എന്ട്രന്സ് കോച്ചിംഗ് ഇന്സ്റ്റിറ്റ്യൂട്ടായ എജ്യൂപോര്ട്ടിന്റെ തൃശ്ശൂര് ക്യാംപസ് പ്രവര്ത്തനം ആരംഭിച്ചു. മുന് മന്ത്രിയും ആലത്തൂര് എംപിയുമായ കെ രാധാകൃഷ്ണന് ക്യാംപസ് ഉദ്ഘാടനം നിർവഹിച്ചു. എജ്യൂപോര്‍ട്ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ അജാസ് മുഹമ്മദ് ജാന്ഷര് ചടങ്ങില് അധ്യക്ഷത വഹിച്ചു.
തൃശ്ശൂര് പൂമല ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന ക്യാംപസില് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്റൂമുകള്, ശീതീകരിച്ച സ്റ്റഡി ഹാള്, മികച്ച ഹോസ്റ്റല് സൗകര്യം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള പഠന രീതികളും സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ മികച്ച അധ്യാപകരും ദേശീയ തലത്തില് പ്രശസ്തമായ മെഡിക്കല് എഞ്ചിനീയറിംഗ് കോളേജുകളില് പഠിക്കുന്നവരും വിദ്യാര്ത്ഥികള്ക്ക് മാര്ഗനിര്ദ്ദേശം നല്കും.
NEET, JEE എന്ട്രന്സ് കോച്ചിംഗ് രംഗത്ത് AdAPT -അഡാപ്റ്റീവ് ലേര്ണിംഗ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോര്ട്ട്. സമ്മര്ദ്ദരഹിതവും വിദ്യാര്ത്ഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുന്ഗണന നല്കുന്ന എജ്യൂപോര്ട്ട് ഓരോ വിദ്യാര്ത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ഉറപ്പുനല്കുന്നു. ഏറ്റവുമധികം കുട്ടികളെ JEE മെയിന്സ് എന്ന നേട്ടത്തില് ആദ്യാവസരത്തില് തന്നെ എത്തിക്കാന് സഹായിച്ചതില് കേരളത്തില് രണ്ടാം സ്ഥാനത്താണ് എജ്യൂപോര്‍ട്ട്.