കർണാടക മുൻ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ; വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസ് അന്വേഷണം തുടരുന്നു

Anjana

കർണാടകയിലെ വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും ബെല്ലാരിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സർക്കാർ ഫണ്ട് വാത്മീകി കോർപ്പറേഷൻ വഴി തിരിമറി നടത്തിയെന്നാണ് കേസ്. ഏകദേശം 187 കോടി രൂപ കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ നാഗേന്ദ്രയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താൻ നിർദേശിച്ചതെന്നും, തന്നെ ബലിയാടാക്കിയെന്നും കുറിപ്പ് എഴുതിവച്ച് വാൽമീകി കോർപ്പറേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സംഭവത്തിന് പിന്നാലെയാണ് പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര രാജിവെച്ചത്. ഇപ്പോൾ നടക്കുന്ന അന്വേഷണം ഈ അഴിമതിക്കേസിന്റെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.