കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എം എം വർഗീസിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

Anjana

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 29.29 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി പിടിച്ചെടുത്തത്. ഇതിൽ ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടുന്നു. പാർട്ടിയുടെ പേരിലുള്ള 73,63,000 രൂപയുടെ സ്വത്തുക്കളും ഇതിൽ ഉൾപ്പെടുന്നു. എം എം വർഗീസിന്റെ പേരിലുള്ള പാർട്ടി കമ്മിറ്റി ഓഫീസിനായുള്ള സ്ഥലവും കണ്ടുകെട്ടിയിട്ടുണ്ട്.

കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഐഎം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ അറിവും പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കൾ കൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് കടന്നത്. കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നു. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക് 24.56 കോടി രൂപ നിയമവിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചുവെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here