ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും’ രണ്ടാം ഭാഗം ‘ചാന്താട്ടം’ വരുന്നു

നിവ ലേഖകൻ

Chanthattam sequel Kallanum Bhagavathiyum

പ്രേക്ഷകരുടെ മനസ്സ് കവർന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ചാന്താട്ടം’ എന്ന പേരിൽ വരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രം ആമസോൺ പ്രൈമിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. നിലവിൽ ആമസോൺ പ്രൈമിന്റെ ആൾ ഇന്ത്യാ റേറ്റിംഗിൽ ആറാം സ്ഥാനത്താണ് ‘കള്ളനും ഭഗവതിയും’. രണ്ടാം ഭാഗത്തിലും നായികാനായകന്മാരായി ബംഗാളി താരം മോക്ഷയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും തന്നെ എത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിവ് ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രങ്ങളിലെന്ന പോലെ അതിമനോഹരമായ ഗാനങ്ങൾ ‘ചാന്താട്ടത്തിലും’ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. ആദ്യ ചിത്രത്തിൽ ഭഗവതിയായി വേഷമിട്ട ബംഗാളി സുന്ദരി മോക്ഷ ഇതിനകം ഒ. ടി. ടി പ്രേക്ഷകർക്കിടയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു.

ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് ആദ്യ ചിത്രം കൊണ്ടു തന്നെ മോക്ഷ മലയാളത്തിന്റെ മനസ്സ് കീഴടക്കി. ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഏറ്റവും മികച്ച കണ്ടെത്തൽ കൂടിയായിരുന്നു മോക്ഷ എന്ന നായിക. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. രാവിലെ പരുമല വലിയ പനയന്നാർകാവ് ദേവീ ക്ഷേത്രത്തിൽ ‘ചാന്താട്ടം’ സിനിമയുടെ പൂജ നടന്നു.

  കോഴിക്കോട് മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം വെള്ളിയാഴ്ച; 58 സിനിമകൾ പ്രദർശിപ്പിക്കും

ആദ്യ ചിത്രത്തിൽ ഭഗവതിയുടെ മാതൃതുല്യമായ വാത്സല്യവും സ്നേഹവും കരുതലും ആണ് പ്രേക്ഷകർ അനുഭവിച്ചതെങ്കിൽ, ‘ചാന്താട്ടത്തിൽ’ അതിനൊപ്പം സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുന്ന ഭഗവതിയുടെ രൗദ്രഭാവവും രുദ്രതാണ്ഡവവും പ്രേക്ഷകർക്ക് കാണാം. രചന കെ. വി അനിൽ നിർവഹിക്കുന്നു. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൽ ഭക്തിസാന്ദ്രമായ ശ്ലോകങ്ങൾക്കും ഗാനങ്ങൾക്കും ഈണം പകർന്ന രഞ്ജിൻ രാജ് ആണ് ‘ചാന്താട്ടത്തിന്റെയും’ സംഗീത സംവിധായകൻ.

Story Highlights: East Coast Vijayan’s hit film ‘Kallanum Bhagavathiyum’ gets a sequel titled ‘Chanthattam’ with Moksha and Vishnu Unnikrishnan reprising their roles.

Related Posts
കോഴിക്കോട് മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം
film festival kozhikode

കോഴിക്കോട് മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം കുറിച്ചു. മന്ത്രി പി.എ. മുഹമ്മദ് Read more

  സിനിമകൾക്ക് പരിശീലനം വേണമെന്ന നിലപാടിൽ ഉറച്ച് അടൂർ ഗോപാലകൃഷ്ണൻ
സ്ക്രീന് സ്പേസ് കുറവാണെങ്കിലും കഥാപാത്രം ഓര്മ്മിക്കപ്പെടണം: ശാന്തി കൃഷ്ണ
character impact in films

സിനിമയില് സ്ക്രീന് സ്പേസ് കുറവാണെങ്കിലും, അവതരിപ്പിക്കുന്ന കഥാപാത്രം പ്രേക്ഷക മനസ്സില് തങ്ങിനില്ക്കണമെന്ന് നടി Read more

നടൻ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്
Shanavas passes away

നടനും പ്രേംനസീറിൻ്റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ Read more

പാർവതി പരിണയം സിനിമയിലെ ഡയലോഗ് ഹിറ്റായതിനെക്കുറിച്ച് ഹരിശ്രീ അശോകൻ
Parvathi Parinayam movie

മലയാളികളെ ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. പാർവതി പരിണയം സിനിമയിലെ ഭിക്ഷക്കാരന്റെ വേഷം Read more

കലാഭവൻ നവാസിന്റെ ഓർമ്മകളിൽ വിങ്ങി മോഹൻലാൽ; അനുശോചനം രേഖപ്പെടുത്തി!
Kalabhavan Navas demise

കലാഭവൻ നവാസിന്റെ നിര്യാണത്തിൽ മോഹൻലാൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ Read more

നിവാസിന്റെ അപ്രതീക്ഷിത മരണത്തിൽ അനുശോചനം അറിയിച്ച് ഷമ്മി തിലകൻ
actor nivas death

മലയാള സിനിമയിലെ ഹാസ്യനടൻ നിവാസിന്റെ അപ്രതീക്ഷിതമായ മരണത്തിൽ സിനിമാലോകം ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ Read more

  പാർവതി പരിണയം സിനിമയിലെ ഡയലോഗ് ഹിറ്റായതിനെക്കുറിച്ച് ഹരിശ്രീ അശോകൻ
കലാഭവൻ നവാസിൻ്റെ ഓർമ്മയിൽ ജയറാം; വേദനിക്കുന്ന വേർപാട് എന്ന് സോഷ്യൽ മീഡിയ പോസ്റ്റ്
Kalabhavan Navas death

കലാഭവൻ നവാസിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ജയറാം. പ്രിയ സുഹൃത്തേ, ഒരുപാട് വേദനിക്കുന്ന Read more

ഹാസ്യത്തിന്റെ തമ്പുരാൻ വിടവാങ്ങി; കലാഭവൻ നവാസിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
Kalabhavan Navas

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയ കലാഭവൻ നവാസ് നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ Read more

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സിനിമ ‘ഉള്ളൊഴുക്ക്’
National Film Awards

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി 'ഉള്ളൊഴുക്ക്' തിരഞ്ഞെടുക്കപ്പെട്ടു, Read more

എ.എം.എം.എ തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേതാ മേനോനും; ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ബാബുരാജ് പിന്മാറി
AMMA election

എ.എം.എം.എ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേതാ മേനോനും തമ്മിലാണ് പ്രധാന മത്സരം Read more

Leave a Comment