ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ചിത്തിനി’യിലെ “ഞാനും നീയും” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

നിവ ലേഖകൻ

Chithini lyrical video

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന ചിത്രത്തിലെ “ഞാനും നീയും. . . ” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, ബംഗാളി താരം മോക്ഷ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ഈ ചിത്രം സെപ്റ്റംബർ ഇരുപത്തി ഏഴിന് ലോകമെമ്പാടും പ്രദര്ശനത്തിനെത്തും. ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതിയ വരികൾക്ക് രഞ്ജിൻരാജ് ആണ് ഈണം പകർന്നിരിക്കുന്നത്. കപിൽ കപിലൻ, സന മൊയ്ദുട്ടി എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കെ.

വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ. വി അനിലും ചേര്ന്ന് തിരക്കഥയും സംഭാഷണവും നിര്വഹിച്ചിരിക്കുന്ന ചിത്രത്തില് സുധീഷ്, ജോണി ആൻ്റണി, ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചരി, പൗളി വത്സൻ തുടങ്ങി വൻതാരനിര അണിനിരക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്, സന്തോഷ് വര്മ്മ, സുരേഷ് എന്നിവരുടെ വരികള്ക്ക് യുവ സംഗീത സംവിധായകരില് ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. രതീഷ് റാം ഛായാഗ്രഹണം നിര്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര് ജോണ്കുട്ടിയാണ്. രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും നിര്വ്വഹിക്കുന്നു.

  എമ്പുരാൻ മികച്ച ചിത്രം: നടി ഷീല

കലാസംവിധാനം സുജിത്ത് രാഘവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര് രാജശേഖരൻ, കോറിയോഗ്രാഫി കല മാസ്റ്റര്, സംഘട്ടനം രാജശേഖരന്, ജി മാസ്റ്റര്, വി എഫ് എക്സ് നിധിന് റാം സുധാകര്, സൗണ്ട് ഡിസൈന് സച്ചിന് സുധാകരന്, സൗണ്ട് മിക്സിംഗ് വിപിന് നായര്, പ്രൊഡക്ഷന് കണ്ട്രോളര് രാജേഷ് തിലകം, പ്രൊഡക്ഷന് എക്സിക്യുട്ടീവ് ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര് സുഭാഷ് ഇളമ്പല്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് അനൂപ് ശിവസേവന്, അസിം കോട്ടൂര്, സജു പൊറ്റയിൽ കട, അനൂപ്, പോസ്റ്റര് ഡിസൈനര് കോളിന്സ് ലിയോഫില്, കാലിഗ്രഫി കെ പി മുരളീധരന്, സ്റ്റില്സ് അജി മസ്കറ്റ്, പി. ആര്. ഒ എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

Story Highlights: East Coast Vijayan’s ‘Chithini’ releases lyrical video for “Njanum Neeyum” song, featuring Amith Chakkalakkal, Vinay Forrt, and Mokksha, set for worldwide release on September 27.

  എംപുരാൻ വ്യത്യസ്തമായ സിനിമ: സജി ചെറിയാൻ
Related Posts
ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

Leave a Comment