ഭൂകമ്പ എൻജിനിയറിങ് എന്നത് ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വിശകലനം നടത്തി, ഭാവിയിലെ ഭൂകമ്പസാധ്യതകൾ നിരീക്ഷിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്ന വൈദഗ്ധ്യമാണ്. ഈ വിഷയത്തിൽ പഠനം പൂർത്തിയാക്കുന്നവർക്ക് പെട്രോളിയം, ഖനന വ്യവസായങ്ങൾ, ജിയോതെർമൽ സ്ഥാപനങ്ങൾ, ആണവ ഗവേഷണ കേന്ദ്രങ്ങൾ, എർത്ത് സയൻസസ് സ്ഥാപനങ്ങൾ, ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, വൻകിട വ്യവസായ/സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ധാരാളം ജോലി സാധ്യതകളുണ്ട്.
ഭൂകമ്പ എൻജിനിയറിങ് പഠിക്കാൻ വിവിധ സ്ഥാപനങ്ങൾ ഉണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല, ന്യൂഡൽഹിയിൽ നാല് സെമസ്റ്ററുകളായി രണ്ടു വർഷത്തെ എംടെക് എർത്ത്ക്വേക്ക് എൻജിനിയറിങ് കോഴ്സ് നടത്തുന്നു. മാളവ്യ എൻഐടി ജയ്പുരിൽ അണക്കെട്ടുകളുടെ ഭൂകമ്പ സുരക്ഷയിൽ സ്പെഷ്യലൈസേഷനുള്ള എംടെക് കോഴ്സ് ലഭ്യമാണ്. ഇവിടെ ഡാം ഫൗണ്ടേഷൻ, റിസർവോയർ സംവിധാനത്തിന്റെ ഭൂകമ്പ സ്വഭാവം, നിലവിലുള്ള അണക്കെട്ടുകളുടെ ഭൂകമ്പ സാധ്യത വിലയിരുത്തൽ, പുനർനിർമാണം തുടങ്ങിയവയാണ് പഠന വിഷയങ്ങൾ.
ഐഐടി ധൻബാദിൽ എർത്ത്ക്വേക്ക് സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ രണ്ടു വർഷത്തെ എംടെക് കോഴ്സ് നടത്തുന്നു. ഇവിടെ ആകെ ട്യൂഷൻ ഫീസ് 60,000 രൂപയും ഭക്ഷണം ഉൾപ്പെടെ ഹോസ്റ്റൽ ചെലവ് 84,000 രൂപയുമാണ്. സിവിൽ/മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിൽ 60 ശതമാനം മാർക്കോടെ ബിരുദമുള്ളവർക്കും അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ജിയോഫിസിക്സ്/ എക്സ്പ്ലോറേഷൻ ജിയോഫിസിക്സ്/ ജിയോളജി എംടെക് ബിരുദധാരികൾക്കും ഇവിടെ അപേക്ഷിക്കാം.
Story Highlights: Earthquake Engineering studies global seismic events, offering career opportunities in various industries and research institutions.