ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ ചരിവ്; കാരണം ഭൂഗർഭജല ചൂഷണം

Anjana

Earth axis tilt groundwater extraction

സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ വിധത്തില്‍ ചരിവ് സംഭവിക്കുന്നതായി കണ്ടെത്തി. ഏകദേശം 80 സെന്റിമീറ്റര്‍ (31.5 ഇഞ്ച്) ചരിവാണ് ഉണ്ടായിരിക്കുന്നത്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ, കാലാവസ്ഥാവ്യതിയാനം മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ഈ ആശങ്കാജനകമായ കണ്ടെത്തൽ ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭൂഗര്‍ഭജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കുന്നതാണ് അച്ചുതണ്ടിന്റെ ചരിവ് വർധിക്കുന്നതിന് കാരണമാകുന്നത്. 1993 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഭൂമിയിൽ നിന്ന് ഏകദേശം 2,150 ഗിഗാടണ്‍ ഭൂഗര്‍ഭജലമാണ് വലിച്ചെടുത്തിരിക്കുന്നത്. വടക്കേ അമേരിക്കയിലെ പടിഞ്ഞാറന്‍ മേഖലയിലും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് പ്രധാനമായും ഭൂഗര്‍ഭജലം ഊറ്റിയെടുത്തിരിക്കുന്നത്. മധ്യ-അക്ഷാംശ പ്രദേശങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും വലിച്ചെടുക്കുന്ന ജലത്തിന്റെ അളവും കാരണം ധ്രുവീയചലനത്തെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.

ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന മാറ്റങ്ങൾ സമുദ്രജലനിരപ്പ് ഉയരുന്നതിനും, ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം സംഭവിക്കുന്നതിനും കാരണമാകുന്നു. ഗ്രീന്‍ലാന്‍ഡിലേയും അന്റാര്‍ട്ടിക്കയിലേയും ഹിമാനികളുടേയും മഞ്ഞുപാളികളുടേയും ഉരുക്കവും ജലവിതരണത്തെ സ്വാധീനിക്കുന്നുണ്ട്. ഈ ജലവും ഭൂമധ്യരേഖയിലേക്ക് ഒഴുകുന്നു, ഇതും അച്ചുതണ്ടില്‍ സ്വാധീനം ചെലുത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. ഭൂഗര്‍ഭജലം അമിതമായി വലിച്ചെടുക്കപ്പെടുകയാണെങ്കിൽ ഭാവിയില്‍ ഇത് അപകടകരമായ കാലാവസ്ഥാമാറ്റത്തിലേക്ക് നയിച്ചേക്കാമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, നിലവിലെ ചരിവ് കാലാവസ്ഥാവിന്യാസങ്ങളിലോ ഋതുക്കളിലോ പൊടുന്നനെ ബാധിക്കാനിടയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

  സൈബർ കുറ്റകൃത്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാട്സാപ്പ്; കേന്ദ്ര സർക്കാർ റിപ്പോർട്ട്

Story Highlights: Earth’s axis tilting dangerously due to groundwater extraction, affecting climate patterns

Related Posts
2025-ൽ സൗരചക്രം 25 തീവ്രമാകും; ഭൂമിയിൽ വ്യാപക പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നു
Solar Cycle 25

2025-ൽ സൗരചക്രം 25 പാരമ്യത്തിലെത്തുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഇത് ഭൂമിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ, Read more

എലത്തൂർ ഡീസൽ ചോർച്ച: ജലാശയങ്ങളിലെ ഇന്ധനം നിർവീര്യമാക്കൽ പ്രക്രിയ ആരംഭിച്ചു
Elathur diesel spill

കോഴിക്കോട് എലത്തൂരിൽ ഡീസൽ ചോർന്ന സംഭവത്തിൽ ജലാശയങ്ങളിലെ ഇന്ധനം നിർവീര്യമാക്കുന്ന നടപടികൾ തുടങ്ങി. Read more

കേരളത്തിലെ ആദ്യ ജലമരം: പരിസ്ഥിതി സംരക്ഷണത്തിന് പുതിയ ചുവടുവയ്പ്
Kerala water tree

കേരളത്തിലെ ആദ്യ ജലമരം എറണാകുളം ഫിഷറീസ് സർവകലാശാലയിൽ സ്ഥാപിച്ചു. ആഗോള താപനത്തെ നേരിടാനുള്ള Read more

  നോസ്ട്രഡാമസിന്റെ 2025 പ്രവചനങ്ങൾ: ഛിന്നഗ്രഹ കൂട്ടിമുട്ടൽ മുതൽ മഹാമാരി വരെ
ചൈനയിലെ അണക്കെട്ട് ഭൂമിയുടെ കറക്കത്തെ മന്ദഗതിയിലാക്കി; ദിവസത്തിന്റെ ദൈർഘ്യം വർധിച്ചു
Three Gorges Dam Earth rotation

ചൈനയിലെ ത്രീ ഗോർജസ് അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗത കുറച്ചു. ഇതുമൂലം ദിവസത്തിന്റെ ദൈർഘ്യം Read more

കാലാവസ്ഥാ വ്യതിയാനം: അന്‍റാർട്ടിക്ക അപ്രത്യക്ഷമാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്
Antarctica melting climate change

കാലാവസ്ഥാ വ്യതിയാനം മൂലം അന്‍റാർട്ടിക്ക അപ്രത്യക്ഷമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 30 Read more

ഭൂമിയുടെ കാന്തിക ഉത്തരധ്രുവം വേഗത്തിൽ നീങ്ങുന്നു; ആഗോള നാവിഗേഷൻ സംവിധാനങ്ങൾക്ക് ഭീഷണി
Earth magnetic north pole drift

ഭൂമിയുടെ കാന്തിക ഉത്തരധ്രുവം കാനഡയിൽ നിന്ന് സൈബീരിയയിലേക്ക് വേഗത്തിൽ നീങ്ងുന്നു. ഈ സ്ഥാനചലനം Read more

90 ദശലക്ഷം വർഷം മുമ്പ് അന്റാർട്ടിക്ക നിബിഡവനമായിരുന്നു; പുതിയ തെളിവുകൾ കണ്ടെത്തി ഗവേഷകർ
Antarctica ancient forests

90 ദശലക്ഷം വർഷം മുമ്പ് അന്റാർട്ടിക്ക മിതശീതോഷ്ണ വനപ്രദേശമായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. ആമുണ്ട്സെൻ Read more

സ്നോബോൾ എർത്ത് സിദ്ധാന്തത്തിന് പുതിയ തെളിവ്; 70 കോടി വർഷം മുൻപ് ഭൂമി ഐസ് ഗോളമായി
Snowball Earth Theory

കൊളറാഡോ യൂണിവേഴ്സിറ്റി ഗവേഷകർ സ്നോബോൾ എർത്ത് സിദ്ധാന്തത്തിന് ശക്തമായ തെളിവ് കണ്ടെത്തി. 70 Read more

  കേരളത്തിലെ ന്യൂനപക്ഷ നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പ്
ഭൂമിയിലെ ശുദ്ധജലം കുറയുന്നു; ആശങ്കയോടെ നാസ
global freshwater decline

നാസയുടെ പഠനം ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് കുറയുന്നതായി കണ്ടെത്തി. ബ്രസീലിൽ തുടങ്ങിയ വരൾച്ച Read more

2024 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാകുന്നു; പാരിസ് ഉടമ്പടി ലക്ഷ്യം പാളുന്നു
2024 hottest year record

2024 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി മാറുന്നു. വ്യവസായയുഗത്തിലെ ശരാശരി താപനിലയിൽ നിന്ന് Read more

Leave a Comment