വയനാട് ദുരന്തത്തിൽ കുടുംബം നഷ്ടപ്പെട്ട അനീഷിന് ഡിവൈഎഫ്ഐയുടെ സഹായഹസ്തം; ജീപ്പ് സംഭാവന ചെയ്തു

Anjana

DYFI donation Wayanad landslide victim

വയനാട് ഉൾപൊട്ടലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട അനീഷിന് സഹായഹസ്തവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. മൂന്ന് മക്കൾ, അമ്മ, സഹോദരീ പുത്രൻ എന്നിവരെ നഷ്ടമായ അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐ ഉപജീവന മാർഗമായി ജീപ്പ് സംഭാവന ചെയ്തു.

ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി വി.കെ. സനോജ് ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. ചൂരൽ മലയിലെ അനീഷിന് സംഭവിച്ച നഷ്ടം നികത്താനാവാത്തതാണെന്ന് അദ്ദേഹം കുറിച്ചു. കൺമുന്നിൽ വച്ച് മൂന്ന് മക്കളും അമ്മയും സഹോദരീ പുത്രനും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അനീഷും ഭാര്യ സയനയും ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ജീപ്പ് ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് അനീഷ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ ഉരുൾപൊട്ടലിൽ ജീപ്പ് പൂർണമായും തകർന്നുപോയി. ഈ സാഹചര്യത്തിലാണ് അനീഷിനെയും കുടുംബത്തെയും സഹായിക്കാൻ ഡിവൈഎഫ്ഐ മുന്നോട്ടുവന്നത്. നേരത്തേ പ്രഖ്യാപിച്ച ജീപ്പ് ഇന്ന് കൈമാറിയതായും സനോജ് അറിയിച്ചു.

Story Highlights: DYFI donates jeep to Aneesh, victim of Wayanad tragedy

Leave a Comment