രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

നിവ ലേഖകൻ

Rahul Mamkottathil criminal gangs campaign

പാലക്കാട് കോൺഗ്രസിന്റെ പ്രചരണം നിയന്ത്രിക്കുന്നത് രാഹുൽ – ഷാഫിമാർ പാലൂട്ടി വളർത്തുന്ന കൊലയാളി സംഘങ്ങളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി കൊലയാളി സംഘം പ്രചാരണത്തിനെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ധീരജ് വധക്കേസിലെ ആറാം പ്രതി സോയ്മോൻ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും ഒപ്പം നിൽക്കുന്ന ചിത്രം വി കെ സനോജ് ഫേസ്ബുക്കിൽ പങ്കുവച്ചു. സുധാകരൻ ചേർത്തു നിർത്തിയ ‘സ്വന്തം കുട്ടികളിൽ’ പെട്ട ഒരു ക്രിമിനലാണ് രാഹുൽ മാങ്കൂട്ടത്തിലിന് പുറകെ അഭിമാനത്തോടെ നിൽക്കുന്നതെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

ധീരജിന്റെ അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലയും ഒന്നിലധികം തവണയാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് വിതുമ്പി കരഞ്ഞതും, കൊല്ലപ്പെട്ട തന്റെ മകനെതിരെ അധിക്ഷേപ കഥകൾ മെനയുന്ന കെ സുധാകരനോടും കോൺഗ്രസ് സൈബർ കൂട്ടങ്ങളോടും കൈകൂപ്പി അപേക്ഷിച്ചതും മാധ്യമങ്ങളോ പൊതു സമൂഹമോ കണ്ട ഭാവം നടിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ധീരജ് എന്ന 19 വയസുകാരൻ വിദ്യാർത്ഥിയുടെ ഇടനെഞ്ചിലേക്ക് കത്തി ഇറക്കി കൊന്ന കേസിലെ ആറാം പ്രതിയായ സോയ്മോൻ എന്ന നാരാധമനാണ് ഒരു കൂസലും കൂടാതെ പാലക്കാടെ യു.

ഡി. എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നതെന്ന് വി കെ സനോജ് കുറ്റപ്പെടുത്തി.

ക്രിമിനലുകളെയും കൊലപാതകികളെയും പോറ്റി വളർത്തുന്ന ഷാഫി കോൺഗ്രസിന്റെ കാപട്യത്തിന് മനസിൽ മക്കളെ കുറിച്ച് ആധിയുള്ള, പാലക്കാട്ടെ അച്ഛനമ്മമാർ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: DYFI State Secretary V K Sanoj accuses Rahul Mamkottathil of using criminal gangs for election campaign in Palakkad.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ പി.എ ഫസലിന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് പരാതി
Fazal Custody Issue

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പി.എ. ഫസലിന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് പരാതി. 24 Read more

രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാട് സ്ഥാനാർത്ഥിയാകില്ലെന്ന് എ തങ്കപ്പൻ
Rahul Mamkootathil case

ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ട്വന്റിഫോറിനോട് സംസാരിക്കവെ രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാട് Read more

ഷാഫി പറമ്പിൽ പാലക്കാട്ടുകാരെ വഞ്ചിച്ചു; രാഹുലിന് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് കോൺഗ്രസെന്ന് ആരോപണം
Rahul Mankootathil controversy

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായം നൽകുന്നുവെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ Read more

പാലക്കാട്ടെ മാധ്യമപ്രവർത്തകരുടെ ആക്രമണത്തെ ന്യായീകരിച്ച് രമേശ് ചെന്നിത്തല
Palakkad journalist attack

പാലക്കാട് മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കയ്യേറ്റത്തെ രമേശ് ചെന്നിത്തല ന്യായീകരിച്ചു. പ്രതിഷേധമുള്ളവർ പ്രമേയം പാസാക്കട്ടെ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ ഒളിപ്പിച്ചത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെന്ന് ബിജെപി ആരോപണം
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വിടാൻ ഉപയോഗിച്ച കാർ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലാണ് Read more

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട കാറിനായുള്ള അന്വേഷണം ശക്തമാക്കി പോലീസ്
Rahul Mamkoottathil case

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട ചുവന്ന പോളോ കാറിനായുള്ള പോലീസ് അന്വേഷണം ശക്തമാക്കി. എംഎൽഎ Read more

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് DYFI പ്രവർത്തകർ; കേസ് രാഷ്ട്രീയപരമായും നേരിടും: സന്ദീപ് വാര്യർ
survivor abuse case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ സന്ദീപ് വാര്യർ പ്രതികരിക്കുന്നു. Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ പരിശോധന പൂർത്തിയായി; അറസ്റ്റിന് സാധ്യത
Rahul Mankootathil MLA case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പോലീസ് പരിശോധന പൂർത്തിയായി. Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ പോലീസ് റെയ്ഡ്; അറസ്റ്റിന് സാധ്യത
Rahul Mankootathil case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പോലീസ് റെയ്ഡ് നടത്തി. Read more

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തിരിച്ചെത്തി; പാർട്ടി വേദികളിൽ വിലക്കുമായി കോൺഗ്രസ്
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് തിരിച്ചെത്തിയതായി സൂചന. അദ്ദേഹത്തിന്റെ രണ്ട് വാഹനങ്ങൾ ഫ്ലാറ്റിലും Read more

Leave a Comment