ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്ക്കർ’ ബോക്സോഫീസിൽ മികച്ച തുടക്കം; രണ്ടര ദിവസം കൊണ്ട് 19 കോടി നേടി

Anjana

Updated on:

Lucky Bhaskar box office collection
ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം ‘ലക്കി ഭാസ്ക്കർ’ ബോക്സോഫീസിൽ മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്. ദീപാവലി ദിനമായ ഒക്ടോബർ 31ന് പ്രദർശനത്തിനെത്തിയ ചിത്രം യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. 1980കളിൽ കോടീശ്വരനായി മാറുന്ന ബാങ്കറായ ഭാസ്‌കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി, റുംകി, സച്ചിൻ ഖേദേക്കർ, മാനസ ചൗധരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലീസ് മുതൽ മികച്ച അഭിപ്രായവുമായാണ് ലക്കി ഭാസ്ക്കർ മുന്നേറുന്നത്. സാക്നിൽക് പറയുന്നതനുസരിച്ച്, ആദ്യദിനം 7.35 കോടി രൂപയും രണ്ടാം ദിനം 6.76 കോടി രൂപയും കളക്ഷൻ നേടി. ശനിയാഴ്ച വൈകിട്ട് ആറര വരെയുള്ള കണക്ക് അനുസരിച്ച് അഞ്ച് കോടിയോളം രൂപയാണ് ലഭിച്ചത്. രണ്ടര ദിവസം കൊണ്ട് മൊത്തം കളക്ഷൻ 19 കോടിക്ക് മുകളിൽ എത്തി. വ്യത്യസ്തമായ അവതരണ ശൈലിയും ശക്തമായ തിരക്കഥയുമാണ് ചിത്രത്തിന്റെ സവിശേഷത. ചിത്രം കേരളത്തിൽ ആദ്യദിനം 175 സ്‌ക്രീനുകളിലും രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലും പ്രദർശനത്തിന് എത്തി. വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും സിനിമ പ്രദർശനത്തിന് എത്തിച്ചത്. 1992 ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്ചാത്തലത്തിലാണ് കഥ. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയെന്നും ഡിസംബറോടെ ഡിജിറ്റൽ പ്രീമിയർ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. Story Highlights: Dulquer Salman’s Telugu film ‘Lucky Bhaskar’ makes strong box office debut, collecting over 19 crores in 2.5 days

Leave a Comment