ദുബായിൽ സന്ദർശക വിസ നിയമങ്ങൾ കർശനമാക്കി; ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

നിവ ലേഖകൻ

Dubai visitor visa regulations

ദുബായിലെ സന്ദർശക വിസ മാനദണ്ഡങ്ങൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു. വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കിയതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ സന്ദർശകന്റെ ഹോട്ടൽ ബുക്കിങ്ങിന്റെയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിർദ്ദേശ പ്രകാരം ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ എമിഗ്രേഷൻ വെബ് സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ് ടിക്കറ്റ് രേഖകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരം രേഖകൾ സമർപ്പിക്കാൻ വൈകുന്നത് വീസാ നടപടികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു.

ഒരു മാസത്തെ വീസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ് ക്രഡിറ്റ് കാർഡുകളിലായോ കൈവശം വയ്ക്കണം. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നവർ ഈ പുതിയ നിബന്ധനകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

  ദുബായിൽ ബസ് ഓൺ ഡിമാൻഡ് സർവീസ് ബർഷ ഹൈറ്റ്സ്, ഊദ്മേത്തയിലേക്കും

Story Highlights: Dubai tightens visitor visa regulations, requiring hotel bookings and return tickets for application

Related Posts
ദുബായിൽ പെരുന്നാൾ അവധിയിൽ 63 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിച്ചു
Dubai public transport

ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ 63 ലക്ഷത്തിലധികം ആളുകൾ Read more

ഡ്രൈവറില്ലാ ടാക്സികൾ: ദുബായ് 2026 ലക്ഷ്യമിടുന്നു
driverless taxis dubai

2026 ഓടെ ദുബായിൽ കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുമെന്ന് ആർടിഎ. ഈ വർഷം Read more

ദുബായ് വിമാനത്താവളം ഈദ് സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി
Dubai Airport Eid

ഈദ് ആഘോഷങ്ങൾക്കായി ദുബായിലെത്തിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രത്യേക സമ്മാനങ്ങളും പാസ്പോർട്ടിൽ സ്റ്റാമ്പും നൽകി. Read more

ഈദ് തിരക്ക്: യുഎഇ വിമാനത്താവളങ്ങള് സജ്ജം
UAE airport Eid rush

ഈദ് അവധിക്കാലത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 36 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read more

  ജാഫിലിയ ജി.ഡി.ആർ.എഫ്.എ സെന്റർ ഈദ് കഴിഞ്ഞ് താൽക്കാലികമായി അടച്ചിടും
ദുബായ് മെട്രോയുടെ പെരുന്നാൾ സമയക്രമം പ്രഖ്യാപിച്ചു
Dubai Metro Eid timings

മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെയുള്ള പെരുന്നാൾ അവധി ദിനങ്ങളിലെ മെട്രോ, Read more

ജാഫിലിയ ജി.ഡി.ആർ.എഫ്.എ സെന്റർ ഈദ് കഴിഞ്ഞ് താൽക്കാലികമായി അടച്ചിടും
GDRFA

ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം ജാഫിലിയയിലെ ജി.ഡി.ആർ.എഫ്.എ കസ്റ്റമർ ഹാപ്പിനെസ് സെന്റർ Read more

ദുബായിൽ മരണപ്പെടുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ
Repatriation Insurance

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇൻഷുറൻസ് Read more

ദുബായ് തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട; 147.4 കിലോ പിടിച്ചെടുത്തു
Dubai drug bust

ദുബായ് തുറമുഖത്ത് കസ്റ്റംസ് വൻ ലഹരിമരുന്ന് വേട്ട നടത്തി. 147.4 കിലോഗ്രാം മയക്കുമരുന്നുകളും Read more

ഡോ. ഷംഷീർ വയലിൽ ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 11.78 കോടി രൂപ സംഭാവന നൽകി
Fathers Endowment

റമദാനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം Read more

  റമദാനിൽ അവയവദാനത്തിന് പ്രാധാന്യം നൽകി യുഎഇ
റമദാനിൽ അവയവദാനത്തിന് പ്രാധാന്യം നൽകി യുഎഇ
organ donation

റമദാനിൽ അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയം പരിപാടികൾ സംഘടിപ്പിച്ചു. ഹയാത്ത് Read more

Leave a Comment