ദുബായ് രാജകുമാരി ഷൈഖ മഹ്റ മുഹമ്മദ് റാഷിദ് അൽ മക്തൂം വിവാഹമോചനത്തിന് ശേഷം പുതിയ പെർഫ്യൂം പുറത്തിറക്കി. ‘ഡിവോഴ്സ്’ എന്ന പേരിലുള്ള ഈ പുതിയ സുഗന്ധദ്രവ്യം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അവർ പരിചയപ്പെടുത്തിയത്.
കറുത്ത ചില്ലുകുപ്പിയിൽ വെളുത്ത നിറത്തിൽ ‘ഡിവോഴ്സ്’ എന്ന് എഴുതിയിരിക്കുന്ന ഉൽപ്പന്നത്തിന്റെ ടീസർ വിഡിയോയും അവർ പങ്കുവച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിന്റെ മകളാണ് 30 വയസ്സുള്ള ഷൈഖ മഹ്റ മറിയം ബിന്ത് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം.
ജൂലൈയിൽ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്ന് വിവാഹമോചനം നേടിയതായി അവർ തന്നെ ഇൻസ്റ്റാഗ്രാം വഴി അറിയിച്ചിരുന്നു. വിവാഹമോചനത്തിന് പിന്നാലെയാണ് പുതിയ പെർഫ്യൂമുകൾക്ക് ഷെയ്ഖ മഹ്റ ‘ഡിവോഴ്സ്’ എന്ന പേര് നൽകിയത്.
ഈ പുതിയ സുഗന്ധദ്രവ്യങ്ങൾ വൈകാതെ വിപണിയിലിറങ്ങുമെന്നും അവർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇതോടെ, വ്യക്തിപരമായ ജീവിതത്തിലെ മാറ്റങ്ങളെ വ്യാവസായിക സംരംഭമാക്കി മാറ്റുന്ന രാജകുമാരിയുടെ നീക്കം ശ്രദ്ധ നേടിയിരിക്കുകയാണ്.
Story Highlights: Dubai Princess Sheikha Mahra launches new perfume named ‘Divorce’ after her recent separation