ദുബായില്‍ തൊഴിലാളികള്‍ക്കായി മാരത്തോണ്‍; ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ സംരംഭം

Anjana

Dubai worker marathon

ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വിവിധ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരുടെ സഹകരണത്തോടെ ആയിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് മാരത്തോണ്‍ സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും സാമൂഹിക അവബോധം വളര്‍ത്തുകയും ആയിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ദുബായ് സ്‌പോര്‍ട്ട് കൗണ്‍സില്‍, തഖ്തീര്‍ അവാര്‍ഡ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍, എംകാന്‍ തുടങ്ങിയവരുടെ പിന്തുണയോടെ മുഹൈസിനയില്‍ നടന്ന പരിപാടിയില്‍ ആയിരത്തിലധികം സ്ത്രീ-പുരുഷ തൊഴിലാളികള്‍ പങ്കെടുത്തു.

ദുബായ് ഫിറ്റ്‌നസ് 30*30 ചലഞ്ചിന്റെയും ആറാമത് ലേബര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെയും ഭാഗമായിരുന്നു ഈ മാരത്തോണ്‍. പരിപാടിയില്‍ ദുബായ് ജിഡിആര്‍എഫ്എ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂറും മറ്റു ദുബായിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തത് തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്നു. ക്ഷേമവും സാമൂഹിക ഇടപെടലും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയില്‍ ശാരീരിക ആരോഗ്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു ഈ സംരംഭം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരക്കേറിയ നഗരത്തില്‍ ആരോഗ്യത്തിനും ശാരീരിക ക്ഷമതക്കും മുന്‍ഗണന നല്‍കാനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള പരിപാടിയെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. വിജയികളായ തൊഴിലാളികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈ മാരത്തോണ്‍ തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരാത്മകത വളര്‍ത്തുകയും അവരുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Dubai organizes marathon for over 1000 workers to promote healthy lifestyle and social awareness

Leave a Comment