കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ക്ലർക്കായി ഇന്ന് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിക്കും. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യയാണ് കൃഷ്ണപ്രിയ. വീടിന്റെ അത്താണിയായിരുന്ന അർജുന്റെ അപകടം കുടുംബത്തിന് തീരാനഷ്ടമാണെന്ന് തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ കൃഷ്ണപ്രിയയ്ക്ക് ജോലി നൽകിയത്.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകി പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി വി എൻ വാസവൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഒന്നരമാസം മുൻപുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അർജുന്റെ ലോറി അപകടത്തിൽ പെടുന്നത്. അന്നു മുതൽ പല വിധേയനെയും തിരച്ചിൽ നടന്നു. എന്നാൽ കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ ഡ്രഡ്ജർ എത്തിച്ചുകൊണ്ടുള്ള തിരച്ചിലിനായി കാത്തിരിക്കുകയാണ് കുടുംബം. അർജുനെ കണ്ടെത്താനാകാത്തതിന്റെ സങ്കടത്തിലാണ് ഇപ്പോഴും കുടുംബം.
Story Highlights: Arjun’s wife Krishnapriya gets job in cooperative bank after Shirur landslide tragedy