ഡോ. വന്ദനാ ദാസിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; മെമ്മോറിയൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

നിവ ലേഖകൻ

Dr. Vandana Das Memorial Clinic

കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സ്വപ്നമായിരുന്ന ക്ലിനിക്ക് യാഥാർത്ഥ്യമാകുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴയിലെ കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിൽ പുളിക്കീഴിനു സമീപം ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം എത്തിക്കണമെന്ന വന്ദനയുടെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. വന്ദനയുടെ അമ്മ വസന്തകുമാരി പറയുന്നു, “വന്ദനയുടെ സ്വപ്നമായിരുന്നു ഈ നാട്ടിൽ ഒരു ക്ലിനിക്ക് വേണമെന്നത്. കോട്ടയത്തെപ്പോലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഒന്നും ഈ പ്രദേശത്തില്ലായെന്ന് വന്ദന എപ്പോഴും പറയുമായിരുന്നു. മകൾ ജീവനോടെയുള്ളപ്പോൾ ഈ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു ആഗ്രഹം, എന്നാൽ അവളുടെ ഫോട്ടോയ്ക്ക് മുമ്പിൽവെച്ച് അത് ഇപ്പോൾ ചെയ്യേണ്ടിവന്നു.

മകൾ എന്നും കൂടെയുണ്ടെന്ന തോന്നൽ ഇപ്പോഴും ഞങ്ങൾക്കുണ്ട്. ” നാളെ മുതൽ ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിക്കും. നിലവിൽ വന്ദനയുടെ സുഹൃത്തുക്കളായ രണ്ട് ഡോക്ടർമാരാണുള്ളത്. കൂടാതെ പ്രമുഖരായ ഡോക്ടർമാരും സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

രാവിലെ 9 മുതൽ ഒരു മണി വരെയും രണ്ടു മുതൽ ആറുമണിവരെയും ആയിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനമെന്ന് അച്ഛൻ മോഹൻ ദാസ് പറഞ്ഞു. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുക. ഫാർമസിയും ലാബും ക്ലിനിക്കിൽ തന്നെ ഒരുക്കിയിട്ടുണ്ട്.

  പൊലീസ് സേനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സി. വേണുഗോപാൽ
ഉൾപ്രദേശമായതിനാൽ ആശുപത്രികളിൽ എത്താനുള്ള ബുദ്ധിമുട്ട് ഇവിടങ്ങളിൽ പതിവാണ്.

എന്നാൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയും മാതാപിതാക്കൾ പങ്കുവെക്കുന്നു. 2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പൊലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർഥിയായിരുന്ന വന്ദനാദാസ് കൊല്ലപ്പെട്ടത്.

Story Highlights: Dr. Vandana Das Memorial Clinic opens in Alappuzha, fulfilling her dream of affordable healthcare

Related Posts
ആലപ്പുഴയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Elephant attack

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. തെങ്ങമം സ്വദേശി മുരളീധരൻ നായരാണ് Read more

സംസ്ഥാന സബ്ജൂനിയർ ബാസ്കറ്റ്ബോൾ ടൂർണമെന്റ്: ആലപ്പുഴയിൽ തുടക്കം
basketball tournament kerala

സംസ്ഥാന സബ്ജൂനിയർ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ആലപ്പുഴയിൽ തുടക്കമായി. 14 ജില്ലകളിൽ നിന്നുള്ള 28 Read more

ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി; ഗുരുതര പരിക്ക്
Elephant attack

ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി പരുക്കേൽപ്പിച്ചു. ഹരിപ്പാട് സ്കന്ദൻ എന്ന ആനയാണ് Read more

നെഹ്റു ട്രോഫി വള്ളംകളിയുടെ ഇതിഹാസ കഥ
Nehru Trophy Boat Race

ആലപ്പുഴയുടെ നെഹ്റു ട്രോഫി വള്ളംകളിക്ക് പിന്നിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട Read more

71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ
Nehru Trophy Boat Race

71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ Read more

  രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; ഖുശ്ബുവിന്റെ ആവശ്യം
ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്സിലെ ഭ്രൂണ കേസ്: അന്വേഷണം തമിഴ്നാട്ടിലേക്ക്
Alappuzha Dhanbad Express

ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. Read more

ആലപ്പുഴയിൽ മദ്യലഹരിയിൽ കിടപ്പിലായ പിതാവിനെ മർദിച്ച് മകൻ; പൊലീസ് കേസെടുത്തു
son attacks father

ആലപ്പുഴയിൽ മദ്യലഹരിയിൽ കിടപ്പിലായ പിതാവിനെ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയ്ക്കാണ് Read more

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴയിൽ ഓഗസ്റ്റ് 30-ന് പ്രാദേശിക അവധി
Nehru Trophy Boat Race

നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 30-ന് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകൾക്ക് പ്രാദേശിക Read more

ബിന്ദു പദ്മനാഭൻ തിരോധാനക്കേസ്: സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച്
Bindu Padmanabhan missing case

ആലപ്പുഴ ചേർത്തലയിലെ ബിന്ദു പദ്മനാഭൻ തിരോധാനക്കേസിൽ നിർണായക നീക്കവുമായി ക്രൈം ബ്രാഞ്ച്. ഈ Read more

Leave a Comment