ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ്

നിവ ലേഖകൻ

Donald Trump

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേറ്റു. വാഷിംഗ്ടണിലെ യു. എസ്. ക്യാപിറ്റോളിൽ വെച്ചാണ് ചരിത്രപ്രധാനമായ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്രംപിന് ഇത് രണ്ടാം തവണയാണ് അമേരിക്കൻ പ്രസിഡന്റാകുന്നത്. 78 വയസ്സുകാരനായ ട്രംപിന്റെ ആദ്യ ഭരണകാലം 2017 മുതൽ 2021 വരെയായിരുന്നു. ലോകം ആകാംക്ഷയോടെയാണ് ട്രംപിന്റെ രണ്ടാം വരവിനെ നോക്കിക്കാണുന്നത്. സാമ്പത്തിക, സൈനിക, നയതന്ത്ര മേഖലകളിൽ നിർണായകമായ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ചൈന-യു.

എസ് ബന്ധം, യുക്രൈൻ യുദ്ധത്തിന്റെ ഗതി, സിറിയയിലെ ഭരണകൂടത്തിന്റെ ഭാവി തുടങ്ങിയവയിലെല്ലാം ട്രംപിന്റെ നിലപാടുകൾ നിർണായകമാകും. യുഎസിലെ ടിക്ടോക്കിന്റെ ഭാവി, ഗ്രീൻലാന്റിന്റേയും പനാമ കനാലിന്റേയും അവകാശം തുടങ്ങിയവയും ചർച്ചാവിഷയങ്ങളാണ്. ട്രംപിനൊപ്പം വൈസ് പ്രസിഡന്റായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളിൽ ഒപ്പുവച്ചു. തുടർന്ന് കോൺഗ്രസ് അംഗങ്ങൾ പങ്കെടുക്കുന്ന ഉച്ചഭക്ഷണ സൽക്കാരവും സംഗീതാവതരണവും ഉദ്ഘാടന പരേഡും നടന്നു.

  ജി 20 അധ്യക്ഷസ്ഥാനം കൈമാറാത്തതിന് ദക്ഷിണാഫ്രിക്കയെ വിലക്കി ട്രംപ്; സഹായം നിർത്തി

ജന്മാവകാശ പൗരത്വം നിർത്തലാക്കൽ, എച്ച്- 1 ബി വിസയിലെ പരിഷ്കരണം തുടങ്ങിയ കുടിയേറ്റ നിയന്ത്രണ പദ്ധതികൾ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. വ്യാപാര ബന്ധത്തിലും സാമ്പത്തിക നയങ്ങളിലും കടുത്ത നിലപാടുകളാണ് ട്രംപിന്റേത്. ഇന്ത്യ നികുതി വർധിപ്പിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും യു. എസിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദമുണ്ടാകുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹിലരി ക്ലിന്റൺ, ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, ജെഫ് ബെസോസ്, ടിം കുക്ക്, സാം ആൾട്ട്മാൻ, സുന്ദർ പിച്ചെ, ഹാൻ ഷെങ്ങ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ പങ്കെടുത്തു.

Story Highlights: Donald Trump sworn in as 47th US President, marking his second term in office.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിക്ക് സാധ്യത; അറസ്റ്റിലായാൽ പുറത്താക്കും
Related Posts
ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം
FIFA Peace Prize

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രഥമ ഫിഫ സമാധാന പുരസ്കാരം. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും Read more

രാജ്യം വിടാൻ മഡൂറോയോട് ട്രംപ്; അന്ത്യശാസനം നിരസിച്ച് മഡൂറോ
Maduro Donald Trump

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. Read more

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി ട്രംപ്; സൈനിക നീക്കത്തിന് മുന്നൊരുക്കമെന്ന് വിലയിരുത്തൽ
Venezuelan airspace closed

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്ത് Read more

ബൈഡന്റെ 92% എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ട്രംപ്
executive orders

ജോ ബൈഡൻ ഒപ്പിട്ട 92 ശതമാനം എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. Read more

ജി 20 അധ്യക്ഷസ്ഥാനം കൈമാറാത്തതിന് ദക്ഷിണാഫ്രിക്കയെ വിലക്കി ട്രംപ്; സഹായം നിർത്തി
South Africa G20 Summit

ജി 20 അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടപടിയുമായി ട്രംപ്. 2026-ൽ Read more

റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യത; യുഎസ് സമാധാന പദ്ധതിക്ക് അംഗീകാരം
US peace plan

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ് Read more

  മുനമ്പത്ത് ഭൂമി സംരക്ഷണ സമിതിയുടെ സമരം താൽക്കാലികമായി അവസാനിപ്പിക്കും
യുക്രൈൻ സമാധാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ രാജ്യങ്ങൾ
Ukraine peace plan

അമേരിക്ക മുന്നോട്ടുവെച്ച 28 ഇന യുക്രൈൻ സമാധാന പദ്ധതിയിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ മാറ്റങ്ങൾ Read more

ജി 20 ഉച്ചകോടിയില് ട്രംപിനെ പരിഹസിച്ച് ലുല ഡ സില്വ
G20 summit Lula Trump

ജി 20 ഉച്ചകോടിയില് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പങ്കാളിത്തമില്ലാത്തതിനെ ബ്രസീലിയന് പ്രസിഡന്റ് Read more

ട്രംപിനെ ഫാസിസ്റ്റ് എന്ന് ആവർത്തിച്ച് ന്യൂയോർക്ക് മേയർ
Donald Trump Fascist

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫാസിസ്റ്റ് എന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി Read more

യുക്രെയ്ൻ സമാധാന പദ്ധതി അന്തിമമല്ലെന്ന് ട്രംപ്; ഇന്ന് ജനീവയിൽ നിർണായക ചർച്ച
Ukraine peace plan

റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ട് വെച്ച 28 ഇന Read more

Leave a Comment