നാളെ തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സി’ന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിഐ ഡൊമിനിക് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. “കലൂരിന്റെ ഷെർലോക്ക് ഹോംസ്” എന്ന വിശേഷണത്തോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. സ്മാർട്ട്, ബുദ്ധിമാൻ, കാര്യക്ഷമതയുള്ള പ്രവർത്തകൻ എന്നിങ്ങനെ ഡൊമിനിക്കിന്റെ പ്രത്യേകതകളും പോസ്റ്ററിൽ എടുത്തുകാണിക്കുന്നുണ്ട്.
പുതുവത്സരത്തിൽ ഡൊമിനിക്കിന്റെ മൂന്ന് കടങ്കഥകൾ എന്ന രീതിയിൽ ചില സൂചനകളും പോസ്റ്ററിലുണ്ട്. മമ്മൂട്ടി തന്നെയാണ് ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നാളെ മുതൽ തിയേറ്ററുകളിൽ ഡൊമിനിക്കിനെ കാണാമെന്നും അദ്ദേഹം കുറിച്ചു.
ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആറാമത്തെ ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’. ഗൗതം വാസുദേവ് മേനോൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ പോസ്റ്ററുകളും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഡയറിയിൽ ഒട്ടിച്ചുവച്ച ചിത്രങ്ങളുടെ ചുറ്റും കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കുറിച്ചിട്ട രീതിയിലാണ് പോസ്റ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സി’ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ പോലുള്ള ആപ്പുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
Story Highlights: Mammootty’s character poster for ‘Dominic and the Ladies Purse’ goes viral ahead of its release.