ഹരിയാനയിലെ ലിംഗവിവേചനം വെളിപ്പെടുത്തുന്ന ‘മേ ഐ ഹാവ് എ സോങ് ഫോർ ഹെർ’ ഡോക്യുമെന്ററി നാളെ റിലീസ് ചെയ്യും

Anjana

Haryana gender discrimination documentary

ഹരിയാനയിലെ സാമൂഹിക യാഥാർത്ഥ്യത്തെ വെളിച്ചത്തു കൊണ്ടുവരുന്ന ‘മേ ഐ ഹാവ് എ സോങ് ഫോർ ഹെർ’ എന്ന ഡോക്യുമെന്ററി നാളെ റിലീസ് ചെയ്യും. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അധ്യാപകരായ ഡോ. ബൈജു ഗോപാലും ഡോ. ശ്രീജ ഗംഗാധരൻ പി യും തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം, ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ പോലും ലിംഗവിവേചനം അനുഭവിക്കുന്ന ഹരിയാനയിലെ സാമൂഹിക യാഥാർത്ഥ്യത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു കുട്ടിയുടെ ജനനത്തേക്കാൾ ലിംഗഭേദം ആഘോഷിക്കുന്നത് എന്തിനാണെന്ന് അന്വേഷിക്കുന്നതും ഒരു അമ്മയ്ക്ക് തന്റെ മകൾക്ക് വേണ്ടിയുള്ള സ്വപ്നങ്ങളുമാണ് ഇതിന്റെ പശ്ചാത്തലം. വിശ്വാസവും പാരമ്പര്യവും രൂപപ്പെടുത്തിയ ഇന്ത്യയുടെ സാമൂഹിക ഘടന കുടുംബങ്ങൾക്കുള്ളിൽ ആൺ കുട്ടിക്ക് പ്രാധാന്യം നൽകുന്നുവെന്നും ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നു. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് സമൂഹം മാറിയെങ്കിലും ഇന്നും ആൺകുട്ടികൾക്ക് മുൻഗണന നൽകുന്ന കുടുംബങ്ങൾ ഉണ്ട്.

സെപ്റ്റംബർ 11ന്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഫാ. ജോസ് സി സിയാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്. മെഡിക്കൽ സാങ്കേതിക വിദ്യയിലെ പുരോഗതിയും ലിംഗനിർണ്ണയ ടെസ്റ്റുകളുടെ ദുരുപയോഗവും കൊണ്ട് കുട്ടികളുടെ ലിംഗാനുപാതത്തിൽ 1961 മുതൽ ക്രമാതീതമായ ഇടിവുണ്ടായിട്ടുണ്ട്. ഈ സാമൂഹിക വിപത്ത് ഹരിയാനയിൽ വ്യാപകമാണ്. ഡോക്യൂമെന്റരിയുടെ ഛായാഗ്രഹണം പ്രവീൺ സൈനിയാണ് നിർവഹിച്ചത്. എഡിറ്റിംഗ് ഹെവിൻ ബൈജു, നിഹാൽ കൗഡൂർ, ആദിത്യ നാരായൺ ദാഷ് എന്നിവർ ചെയ്തു. പശ്ചാത്തല സംഗീതവും ആദിത്യ നാരായൺ ദാഷാണ് ചെയ്തിരിക്കുന്നത്. ഗ്രാഫിക് ഡിസൈൻ സൗമ്യ ജെയിൻ നിർവഹിച്ചു.

  പ്രേമലുവിന് ഒന്നാം വാർഷികം; പ്രത്യേക പ്രദർശനം ആരംഭിച്ചു

Story Highlights: Documentary ‘May I Have A Song For Her’ exposes gender discrimination in Haryana, set for release

Related Posts
ചിരഞ്ജീവിയുടെ പുരുഷാധിപത്യ പരാമർശം വിവാദത്തിൽ
Chiranjeevi

കുടുംബ പാരമ്പര്യം നിലനിർത്താൻ ഒരു ആൺ പ Erbeിന്റെ ആവശ്യകതയെക്കുറിച്ച് ചിരഞ്ജീവി നടത്തിയ Read more

ജപ്പാനിലെ വാർദ്ധക്യം: ജയിലിലേക്കുള്ള ഒരു യാത്ര
Elderly Prison Japan

81-കാരിയായ അക്കിയോയുടെ ജീവിതം ജപ്പാനിലെ വാർദ്ധക്യത്തിന്റെ പ്രതിസന്ധിയെ വെളിപ്പെടുത്തുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും ഒറ്റപ്പെടലും Read more

  രണ്വീർ അള്ളാബാദിയയുടെ വിവാദ പരാമർശം: മാപ്പ് പറഞ്ഞ് രംഗത്തെത്തി
ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ വിഭാഗത്തിൽ സർവീസസും ജേതാക്കൾ
National Senior Fencing Championship

കണ്ണൂരിൽ നടന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ Read more

ഹരിയാനയില്‍ കാളയെ കൊണ്ടുപോയ ഡ്രൈവറെ ഗോരക്ഷാ സംഘം ക്രൂരമായി മര്‍ദ്ദിച്ചു
Cow vigilante attack Haryana

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ അര്‍മാന്‍ ഖാനെ ഗോരക്ഷാ സംഘം Read more

മാനന്തവാടിയിലെ ആദിവാസി വയോധികയുടെ മൃതദേഹ സംസ്കാരം: ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടതില്‍ വിവാദം
tribal promoter fired Mananthavady

മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ Read more

തീപിടുത്തത്തിൽ മരിച്ചെന്ന് കരുതിയ അമ്മയുടെ മരണം കൊലപാതകമെന്ന് മകളുടെ ആരോപണം; അന്വേഷണം ആരംഭിച്ച് പൊലീസ്
Haryana death investigation

ഹരിയാനയിലെ പാനിപ്പത്തിൽ തീപിടുത്തത്തിൽ മരിച്ചതെന്ന് കരുതിയ സലാമതിയുടെ മരണം കൊലപാതകമാണെന്ന് മകൾ വിനോദ് Read more

  ജപ്പാനിലെ വാർദ്ധക്യം: ജയിലിലേക്കുള്ള ഒരു യാത്ര
ഹരിയാണയിൽ മൂന്നു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ
child rape murder Haryana

ഹരിയാണയിലെ നൂഹ് ജില്ലയിൽ മൂന്നു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ Read more

നയൻതാരയുടെ പ്രണയകഥ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ നവംബർ 18-ന് റിലീസ് ചെയ്യും
Nayanthara documentary love story

നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയകഥ വെളിപ്പെടുത്തുന്ന 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ' Read more

ഹരിയാനയിൽ ഗർഭിണിയായ 19കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും
pregnant teen murder Haryana

ഹരിയാനയിലെ റോത്തകിൽ ഏഴ് മാസം ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും കൊലപ്പെടുത്തി. പശ്ചിമ Read more

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: മൂന്ന് ഹരിയാന സ്വദേശികൾ പിടിയിൽ
Padmanabhaswamy Temple theft

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയി. സംഭവത്തിൽ മൂന്ന് Read more

Leave a Comment