പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് നൽകിയ പിന്തുണ പുനഃപരിശോധിക്കാൻ പി വി അൻവറിന്റെ ഡിഎംകെ തീരുമാനിച്ചു. ഉപാധികളില്ലാതെ പിന്തുണ നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചതാണ് ഈ നീക്കത്തിന് കാരണം. രണ്ടുദിവസത്തിനകം മണ്ഡലം കൺവെൻഷൻ വിളിച്ചു ചേർത്ത് പുതിയ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഡിഎംകെ അറിയിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്വന്തം സ്ഥാനാർത്ഥി എം എ മിൻഹാജിനെ പിൻവലിച്ച് കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ, സ്ഥാനാർത്ഥിയോ നേതാക്കളോ ഒരിക്കൽ പോലും വിളിച്ചില്ലെന്ന് മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന മിൻഹാജ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ഡിഎംകെ പിന്തുണക്ക് അൻവറിനോട് നന്ദി അറിയിച്ചിരുന്നു. വർഗീയതയെ ചെറുക്കാൻ മതനിരപേക്ഷ മനസുള്ള ആരുടേയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അൻവർ രൂക്ഷമായി വിമർശിച്ചിരുന്നു. ചേലക്കരയിലും അൻവർ പിന്തുണ നൽകണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു.
Story Highlights: DMK to reconsider support for UDF in Palakkad constituency due to Congress neglect