Madurai (Tamil Nadu)◾: ദീപാവലി ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിൽ റെക്കോർഡ് മദ്യവിൽപ്പന. ദീപാവലി പ്രമാണിച്ച് മദ്യവിൽപനയിൽ 50 ശതമാനത്തിലധികം വർധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് സാധാരണ ദിവസങ്ങളിൽ ടാസ്മാക്കുകളിൽ നിന്ന് പ്രതിദിനം 150 കോടി രൂപയുടെ മദ്യം വിൽക്കാറുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ദീപാവലി മദ്യവിൽപ്പനയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ കഴിഞ്ഞ വർഷം ദീപാവലിക്ക് 467.63 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. എന്നാൽ ഇത്തവണ ദീപാവലിക്ക് മൂന്ന് ദിവസം കൊണ്ട് ടാസ്മാക്കിൽ 790 കോടിയുടെ മദ്യം വിറ്റുപോയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021-2022 വർഷത്തിൽ 36,050 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
സംസ്ഥാന സർക്കാരിൻ്റെ കണക്കനുസരിച്ച് 2022-23 വർഷത്തിൽ 44,098.56 കോടി രൂപയുടെ മദ്യം വിറ്റു. ദീപാവലിക്ക് 600 കോടിയുടെ വില്പനയാണ് തമിഴ്നാട്ടിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിലും അധികം മദ്യം വിറ്റുപോയിരുന്നു.
കഴിഞ്ഞ കൊല്ലം 438 കോടിയുടെ വില്പനയാണ് ദീപാവലിക്ക് തമിഴ്നാട്ടിൽ നടന്നത്. മധുര സോണിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റത്. മധുര സോണിൽ 170 കോടിയുടെ മദ്യം വിറ്റുപോയപ്പോൾ ചെന്നൈയിൽ 159 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വലിയ റെക്കോർഡ് ആണ് ദീപാവലി മദ്യവിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. മദ്യവിൽപനയിൽ മുൻപന്തിയിൽ എത്തിയത് മധുര സോൺ ആണ്.
Story Highlights : record alchohol diwali sale in tasmac
Story Highlights: Tasmac sees record alcohol sales during Diwali in Tamil Nadu, with மதுர zone leading at ₹170 crore.