ഡിറ്റ്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; 5 ജില്ലകളിൽ റെഡ് അലർട്ട്, 54 വിമാന സർവീസുകൾ റദ്ദാക്കി

നിവ ലേഖകൻ

Ditwah cyclone

തമിഴ്നാട്◾:ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് അടുക്കുന്നു. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ എട്ട് കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന കാറ്റ് നാളെ പുലർച്ചെ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുരന്തം സംഭവിച്ച ശ്രീലങ്കയിൽ മരണസംഖ്യ 130 കടന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തമിഴ്നാട്ടിൽ കനത്ത ജാഗ്രതാ നിർദ്ദേശവും മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. രാമനാഥപുരം, കടലൂർ, നാഗപട്ടണം തുടങ്ങിയ തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ നാഗപട്ടണത്തെ വേദാരണ്യം തീരത്ത് നിന്നും 140 കിലോമീറ്റർ അകലെയാണ് ഡിറ്റ് വാ സ്ഥിതി ചെയ്യുന്നത്.

ചെന്നൈയിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ തീരത്ത് നിന്നും 380 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ മഴയും മണ്ണിടിച്ചിലുമുണ്ടായി. കൂടാതെ 150 ഓളം പേരെ കാണാതായിട്ടുണ്ട്.

ശ്രീലങ്കയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെങ്കിലും പലയിടങ്ങളിലും സേനകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല. ഇരുപതോളം ജില്ലകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്ത്യൻ നാവിക സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. ശ്രീലങ്കയിൽ ഡിറ്റ്വ ചുഴലിക്കാറ്റിൽ മരണം 130 കടന്നു.

ഇന്ന് അഞ്ച് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര ചുഴലിക്കാറ്റായി ഡിറ്റ്വ മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

story_highlight:ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്.

Related Posts
കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

തമിഴ്നാട്ടിൽ മഴയ്ക്ക് ശമനം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ Read more

തമിഴ്നാട്ടിൽ മഴ മുന്നറിയിപ്പ്; ശ്രീലങ്കയിൽ 465 മരണം
Tamil Nadu rainfall

ഡിറ്റ്വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ മഴ തുടരുന്നു. Read more

ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ്: മരണസംഖ്യ 410 ആയി, 336 പേരെ കാണാനില്ല
Sri Lanka cyclone

ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് 410 മരണം. 336 പേരെ കാണാതായി. Read more

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ ഡിറ്റ്വ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി തുടരുന്നു. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് Read more

ഡിറ്റ് വാ ന്യൂനമർദമായി ദുർബലപ്പെട്ടു; തമിഴ്നാട്ടിലെ 4 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു
Tamilnadu cyclone alert

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിൽ റെഡ് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Tamil Nadu rainfall

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. Read more

തമിഴ്നാടിനും ആന്ധ്രയ്ക്കും പ്രളയ മുന്നറിയിപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Tamil Nadu flood alert

തമിഴ്നാടിനും ആന്ധ്രാപ്രദേശിനും കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ഡിറ്റ്വ ചുഴലിക്കാറ്റിനെ Read more

ശിവഗംഗയില് രണ്ട് ബസുകൾ കൂട്ടിയിടിച്ച് 11 മരണം; 40 പേർക്ക് പരിക്ക്
Tamil Nadu bus accident

തമിഴ്നാട് ശിവഗംഗയില് സര്ക്കാര് ബസുകള് കൂട്ടിയിടിച്ച് 11 പേര് മരിച്ചു. നാല്പതോളം പേര്ക്ക് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറാൻ സാധ്യത; തമിഴ്നാട്ടിൽ മൂന്ന് മരണം
Ditwah Cyclone update

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read more