രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐയിൽ തർക്കം; സുനീറിനെതിരെ സുനിൽകുമാർ

Anjana

രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐ കൗൺസിലിൽ തർക്കം ഉടലെടുത്തിരിക്കുന്നു. പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെ എതിർത്ത് വി എസ് സുനിൽകുമാർ രംഗത്തെത്തി. സുനീർ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനിൽകുമാർ അഭിപ്രായപ്പെട്ടു. പകരം പ്രകാശ് ബാബുവിനെ അയക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ എവൈഐഎഫ് പ്രസിഡന്റ് എൻ അരുൺ സുനിൽകുമാറിനെ പരിഹസിച്ച് രം​ഗത്തെത്തി. 40 വയസിന് മുൻപ് എം.എൽ.എയും 50 ന് മുൻപ് മന്ത്രിയുമായാൾ തന്നെ ഇതു പറയണമെന്ന് അരുൺ പറഞ്ഞു. സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിലാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർ‌ണയത്തിൽ നേരത്തെ തർക്കമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിനു വേണ്ടി ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാൽ പി.പി.സുനീറിനെ അവസാനഘട്ടത്തിൽ തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യസഭാ സ്ഥാനാർത്ഥി നിർ‌ണയ സമയത്ത് തന്നെ സിപിഐയിൽ എതിരഭിപ്രായം ഉയർന്നിരുന്നു. ഇതാണിപ്പോൾ സംസ്ഥാന കൗൺസിലിൽ വീണ്ടും ഉയർന്നിരിക്കുന്നത്.