മീഡിയ അക്കാദമിയിൽ ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്

Digital Journalism Diploma

കേരള മീഡിയ അക്കാദമിയുടെ ന്യൂ മീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ഓൺലൈനായും ഓഫ്ലൈനായും ഒരേസമയം ക്ലാസുകൾ ലഭ്യമാണ്. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. സർക്കാർ അംഗീകാരമുള്ള ഈ കോഴ്സിന് 35,000 രൂപയാണ് ഫീസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധിയില്ല. മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. ഓൺലൈൻ മാധ്യമരംഗത്തെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്സ് സഹായിക്കും. അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനും കോഴ്സ് ഉപകരിക്കും. www.

keralamediaacademy. org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0484 2422275, 2422068, 9388959192, 9447225524, 0471-2726275. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 7 ആണ്. കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനം ആരംഭിച്ചു.

  ഉണ്ണി മുകുന്ദനെതിരായ കേസിൽ വഴിത്തിരിവ്; മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ്

ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ നെറ്റ്വർക്കിങ്, മൾട്ടിമീഡിയ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലാണ് ഒഴിവുള്ള സീറ്റുകൾ. എസ്സി/എസ്ടി വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. ഒബിസി/ഇഎസ്ഇബിസി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പടിഞ്ഞാറേക്കോട്ടയിലെ ട്രെയിനിങ് ഡിവിഷനിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2365678, 0471- 2365415, 0471- 2363165, 0471- 2363168 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മാനേജിങ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.

Story Highlights: Kerala Media Academy invites applications for New Media & Digital Journalism Diploma Course.

Related Posts
ഫോട്ടോ ജേണലിസം, പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
printing technology courses

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ ഫോട്ടോ ജേണലിസം കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ Read more

  കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ പിടിയിൽ
കേരള മീഡിയ അക്കാദമിയിൽ ജേണലിസം കോഴ്സുകൾക്ക് അപേക്ഷിക്കാം
Journalism Courses Kerala

കേരള മീഡിയ അക്കാദമിയിൽ ജേണലിസം, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് Read more

ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമയ്ക്കും പ്രിന്റിംഗ് ടെക്നോളജി കോഴ്സുകൾക്കും അപേക്ഷിക്കാം
printing technology courses

കേരള മീഡിയ അക്കാദമി ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. Read more

കേരള മീഡിയ അക്കാദമി: പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
PG Diploma Courses

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ Read more

വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്: കേരള മീഡിയ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു
Video Editing Course

കേരള മീഡിയ അക്കാദമി വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, Read more

കേരളത്തിൽ ജോലി ഒഴിവുകൾ; കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ ജേർണലിസം മേഖലകളിൽ അവസരം
Kerala Jobs

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ. അസാപ്, എൽ.ബി.എസ്, കേരള മീഡിയ അക്കാദമി Read more

  ഫോട്ടോ ജേണലിസം, പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
മീഡിയ ഡിപ്ലോമയും എം.ബി.എയും: അപേക്ഷകൾ ക്ഷണിച്ചു
Kerala Media Academy

കേരള മീഡിയ അക്കാദമി ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിനും Read more

മാധ്യമ പഠന ഗവേഷണങ്ങൾക്ക് കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്
Media Fellowship

മാധ്യമരംഗത്തെ പഠന ഗവേഷണങ്ങൾക്ക് കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നൽകുന്നു. 10,000 രൂപ Read more

കേരള മീഡിയ അക്കാദമി: മൂവി ക്യാമറ പ്രൊഡക്ഷൻ, ഫോട്ടോ ജേണലിസം കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
Kerala Media Academy courses

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ Read more

Leave a Comment