കേരള മീഡിയ അക്കാദമിയുടെ ന്യൂ മീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ഓൺലൈനായും ഓഫ്ലൈനായും ഒരേസമയം ക്ലാസുകൾ ലഭ്യമാണ്. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. സർക്കാർ അംഗീകാരമുള്ള ഈ കോഴ്സിന് 35,000 രൂപയാണ് ഫീസ്.
ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധിയില്ല. മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. ഓൺലൈൻ മാധ്യമരംഗത്തെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്സ് സഹായിക്കും. അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനും കോഴ്സ് ഉപകരിക്കും.
www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0484 2422275, 2422068, 9388959192, 9447225524, 0471-2726275. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 7 ആണ്. കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനം ആരംഭിച്ചു.
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ നെറ്റ്വർക്കിങ്, മൾട്ടിമീഡിയ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലാണ് ഒഴിവുള്ള സീറ്റുകൾ. എസ്സി/എസ്ടി വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. ഒബിസി/ഇഎസ്ഇബിസി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പടിഞ്ഞാറേക്കോട്ടയിലെ ട്രെയിനിങ് ഡിവിഷനിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2365678, 0471- 2365415, 0471- 2363165, 0471- 2363168 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മാനേജിങ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
Story Highlights: Kerala Media Academy invites applications for New Media & Digital Journalism Diploma Course.