ധനുഷിന്റെ നാലാമത്തെ സംവിധാന സംരംഭം ‘ഇഡ്ലി കടൈ’ 2025 ഏപ്രിലിൽ റിലീസിന്

നിവ ലേഖകൻ

Dhanush Idli Kadai movie release

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഇഡ്ലി കടൈ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില് 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില് എത്തും. റിലീസ് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ഒരു ഇഡ്ലി കടയിലേക്ക് നടന്നു കയറുന്ന ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രീകരണമാണ് റിലീസ് ഡേറ്റ് പ്രഖ്യാപന പോസ്റ്ററില് ഉള്ളത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ‘പവർ പാണ്ടി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് സംവിധാനം നിർവഹിച്ച ‘രായൻ’ എന്ന ചിത്രവും വലിയ പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിത്യാ മേനോൻ ആണ് ചിത്രത്തിലെ നായിക. ‘തിരുച്ചിത്രമ്പലം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നിത്യാ-ധനുഷ് കോമ്പോ വീണ്ടുമെത്തുന്നു എന്നതിനാൽ ആരാധകർ ആവേശത്തിലാണ്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വണ്ടര്ബാര് ഫിലിംസ്, ഡോണ് പിക്ചേഴ്സ് എന്നീ ബാനറുകളില് ആകാശ് ഭാസ്കരനും ധനുഷും ചേര്ന്നാണ് ചിത്രത്തിന്റെ നിര്മ്മാണം.

  ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോഴും നഖത്തിൽ ചാണകം; അനുഭവം പങ്കുവെച്ച് നിത്യ മേനോൻ

ജി വി പ്രകാശ് സംഗീത സംവിധാനം നിര്വ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് കിരണ് കൗശിക് ആണ്. എഡിറ്റിംഗ് പ്രസന്ന ജി കെ, പ്രൊഡക്ഷന് ഡിസൈന് ജാക്കി, ആക്ഷന് പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്വൈസര് പ്രവീണ് ഡി, മേക്കപ്പ് ബി രാജ, സ്റ്റില്സ് തേനി മുരുകന്, പബ്ലിസിറ്റി ഡിസൈന് കപിലന്, പിആര്ഒ റിയാസ് കെ അഹമ്മദ് എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Story Highlights: Dhanush’s fourth directorial venture ‘Idli Kadai’ starring Nithya Menen set for worldwide release on April 10, 2025

Related Posts
ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോഴും നഖത്തിൽ ചാണകം; അനുഭവം പങ്കുവെച്ച് നിത്യ മേനോൻ
Idly Kadai movie

കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെ മികച്ച സിനിമകളിൽ അഭിനയിച്ച നടിയാണ് നിത്യാ Read more

  സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ്; ട്രോളുമായി മന്ത്രി വി ശിവൻകുട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും
മമ്മൂട്ടിയുടെ ഉപദേശം; പുതിയ സിനിമയെക്കുറിച്ച് റാം
Mammootty new movie

പ്രശസ്ത തമിഴ് സിനിമാ സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ റാം, മമ്മൂട്ടിയുമൊത്തുള്ള പുതിയ Read more

ലഹരി കേസിൽ നടൻ കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് പോലീസ്; സിനിമാ മേഖലയിൽ വീണ്ടും ലഹരി വേട്ട
Tamil cinema drug case

തമിഴ് സിനിമാ മേഖലയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് Read more

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; വിജയിയുടെ താരപദവി
Vijay political entry

ബാലതാരമായി സിനിമയിൽ എത്തിയ വിജയ്, ഇന്ന് തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ്. Read more

ധ്രുവനച്ചത്തിരം റിലീസ് ചെയ്യുന്നതുവരെ പുതിയ സിനിമകൾ ചെയ്യില്ലെന്ന് ഗൗതം മേനോൻ
Dhruva Natchathiram release

ചിയാൻ വിക്രം നായകനായ ധ്രുവനച്ചത്തിരം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ ഗൗതം മേനോൻ Read more

സംവിധാനം കഴിഞ്ഞു, ഇനി അഭിനയം; ലോകേഷ് കനകരാജ് പുതിയ റോളിലേക്ക് !
Lokesh Kanagaraj movie

തമിഴ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ ലോകേഷ് കനകരാജ് അഭിനയ രംഗത്തേക്ക്. Read more

  റിൻസി എന്റെ മാനേജരല്ല; വ്യാജ പ്രചരണത്തിനെതിരെ ഉണ്ണി മുകുന്ദൻ
എ.പി.ജെ അബ്ദുൽ കലാമായി ധനുഷ്; സംവിധാനം ഓം റൗട്ട്
dhanush apj abdul kalam

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതം സിനിമയാവുന്നു. ചിത്രത്തിൽ തമിഴ് സൂപ്പർ Read more

ബന്ധുക്കൾക്ക് സിനിമയിൽ അവസരം നൽകരുത്: കാർത്തിക് സുബ്ബരാജ്
Karthik Subbaraj

തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് തന്റെ ആദ്യ ചിത്രമായ 'പിസ്സ'യിൽ അച്ഛന് വേഷം Read more

മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതമാണ് Read more

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ Read more

Leave a Comment