ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതർ; കോടതി ഉത്തരവ് പുറപ്പെടുവിച്ചു

Anjana

Dhanush Aishwarya Rajinikanth divorce

ചെന്നൈ കോടതി ഇന്ന് നടൻ ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വിവാഹമോചനം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ലെന്ന ഇരുകൂട്ടരുടേയും വാദം പരിഗണിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. കഴിഞ്ഞ മൂന്നു തവണയും ഹിയറിങ്ങിന് വിളിച്ചപ്പോൾ ഇരുവരും ഹാജരായിരുന്നില്ല, അതിനാൽ തന്നെ ഇരുവരും ഒന്നിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

2022-ലാണ് ധനുഷും ഐശ്വര്യയും വേർപിരിയുന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ സംയുക്തപ്രസ്താവനയായി അറിയിച്ചത്. 18 വർഷത്തെ ഒരുമിച്ചുള്ള യാത്രയെക്കുറിച്ച് പരാമർശിച്ച ഇരുവരും, വ്യക്തികൾ എന്ന നിലയിൽ പരസ്പരം മനസ്സിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചതായി വ്യക്തമാക്കി. ഇരുവരുടെയും തീരുമാനത്തെ മാനിക്കണമെന്നും ആവശ്യമായ സ്വകാര്യത നൽകണമെന്നും അഭ്യർത്ഥിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2004-ലാണ് ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. ലിംഗ, യാത്ര എന്ന രണ്ടു മക്കളുമുണ്ട് ഇവർക്ക്. ഐശ്വര്യ ധനുഷിനെ നായകനാക്കി ‘3’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. വളർച്ചയുടെയും മനസ്സിലാക്കലിന്റെയും വിട്ടുവീഴ്ചകളുടേയും പൊരുത്തപ്പെടലിന്റെയും കൂടിയായിരുന്നു അവരുടെ 18 വർഷത്തെ ദാമ്പത്യജീവിതമെന്ന് ഇരുവരും പ്രസ്താവനയിൽ പറഞ്ഞിരുന്നു.

  ജാൻവി കപൂറിനോട് താൽപര്യമില്ല, സിനിമ ചെയ്യാൻ സാധ്യതയില്ല: രാം ഗോപാൽ വർമ്മ

Story Highlights: Chennai court grants divorce to actor Dhanush and Aishwarya Rajinikanth after 18 years of marriage

Related Posts
ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട കേസിൽ പ്രതിക്ക് വധശിക്ഷ
Chennai college student murder

ചെന്നൈയിലെ റെയിൽവേ സ്റ്റേഷനിൽ കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ Read more

അണ്ണാ യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി; പ്രതികള്‍ക്കായി തിരച്ചില്‍
Anna University student rape

ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. ക്രിസ്മസ് ദിനത്തില്‍ കാമ്പസിനുള്ളില്‍ Read more

ചെന്നൈയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മ മകനെ കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ചു
Chennai family tragedy

ചെന്നൈയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് അമ്മയും Read more

  ബിജെപി എംപി തേജസ്വി സൂര്യയുടെ വിവാഹം: വധു പ്രശസ്ത കർണാടക സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദ്?
പബ്ലിസിറ്റിക്കല്ല, സത്യസന്ധതയ്ക്ക് വേണ്ടി: ധനുഷുമായുള്ള വിവാദത്തിൽ നയൻതാരയുടെ മറുപടി
Nayanthara Dhanush controversy

നടി നയൻതാര ധനുഷുമായുള്ള വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി മറ്റൊരാളുടെ Read more

ധനുഷുമായുള്ള പ്രശ്നത്തിൽ നയന്താര പ്രതികരിക്കുന്നു; സത്യത്തിൽ നിന്നാണ് ധൈര്യം വരുന്നതെന്ന് നടി
Nayanthara Dhanush controversy

നടി നയന്താര നടൻ ധനുഷുമായുള്ള പ്രശ്നത്തിൽ ആദ്യമായി പ്രതികരിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും Read more

ഹോളിവുഡിലേക്ക് വീണ്ടും ധനുഷ്; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിൽ അമേരിക്കൻ നടിക്കൊപ്പം
Dhanush Hollywood Street Fighter

തമിഴ് സൂപ്പർ താരം ധനുഷ് 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ Read more

  മകരവിളക്കിന് ഒരുങ്ങി ശബരിമല; വിപുലമായ സൗകര്യങ്ങളുമായി സർക്കാരും ദേവസ്വം ബോർഡും
ഹോളിവുഡിൽ വീണ്ടും ധനുഷ്; ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിൽ സിഡ്നി സ്വീനിക്കൊപ്പം
Dhanush Hollywood Street Fighter

ധനുഷ് ഹോളിവുഡിലേക്ക് വീണ്ടുമെത്തുന്നു. 'സ്ട്രീറ്റ് ഫൈറ്റർ' എന്ന പുതിയ ചിത്രത്തിൽ നായകനായി അഭിനയിക്കുമെന്ന് Read more

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി വിവാദം: നയൻതാരയ്ക്കെതിരെ ധനുഷ് കോടതിയിൽ
Dhanush Nayanthara Netflix documentary case

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിൽ 'നാനും റൗഡി താൻ' സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെ ചൊല്ലി ധനുഷ് Read more

വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ അപവാദ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്‌മാൻ
AR Rahman legal action defamation

എആർ റഹ്‌മാൻ തന്റെ വിവാഹമോചന വാർത്ത പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ അപവാദ പ്രചാരണം Read more

ധനുഷും നയൻതാരയും ഒരേ വേദിയിൽ; വിവാഹ ചടങ്ങിലെ സംഭവം വൈറൽ
Dhanush Nayanthara wedding attendance

ധനുഷും നയൻതാരയും തമ്മിലുള്ള പകർപ്പവകാശ തർക്കത്തിനിടയിൽ ഇരുവരും ഒരേ വിവാഹ ചടങ്ങിൽ പങ്കെടുത്തു. Read more

Leave a Comment