വിവാഹമോചനത്തിന് പിന്നാലെ യുസ്വേന്ദ്ര ചഹലിനെതിരെ ഗാർഹിക പീഡന ആരോപണവുമായി ധനശ്രീ വർമ്മ രംഗത്ത്. ‘ദേഖാ ജി ദേഖാ മേനേ’ എന്ന പേരിലുള്ള മ്യൂസിക് വീഡിയോയിലൂടെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുംബൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് വീഡിയോ പുറത്തിറങ്ങിയത് എന്നത് ശ്രദ്ധേയമാണ്. 2020 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.
ജാനി എഴുതിയതും ജ്യോതി നൂറാൻ ആലപിച്ചതുമായ ഗാനത്തിന്റെ വീഡിയോയിൽ, ഭർത്താവ് ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുന്നതും വഞ്ചിക്കുന്നതുമായ ദൃശ്യങ്ങളുണ്ട്. രാജസ്ഥാൻ പശ്ചാത്തലമാക്കി ചിത്രീകരിച്ച വീഡിയോയിൽ ധനശ്രീ വർമ്മയ്ക്കൊപ്പം ഇഷ്വാക് സിങ്ങും അഭിനയിച്ചിട്ടുണ്ട്. 2022 ജൂണ് മുതല് ഇരുവരും വേര്പിരിഞ്ഞാണ് താമസിച്ചിരുന്നത്.
വിവാഹമോചനത്തിന് പിന്നാലെ ഇത്തരമൊരു വീഡിയോ പുറത്തിറങ്ങിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചഹലിനുള്ള ‘വിവാഹമോചന സമ്മാനമാണോ’ ഇതെന്ന് പലരും ചോദിക്കുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിൽ ലഭ്യമാണ്.
ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് നടപടികൾ വേഗത്തിലാക്കാൻ ബോംബെ ഹൈക്കോടതി കുടുംബ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. പഞ്ചാബ് കിങ്സിന്റെ ഭാഗമാണ് ചഹൽ. ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ ചഹൽ നൽകും.
വിവാഹമോചന കേസുകളിലെ ആറ് മാസത്തെ കാലയളവ് ഒഴിവാക്കണമെന്ന ഇരുവരുടെയും ആവശ്യം കോടതി തള്ളിയിരുന്നു. വ്യാഴാഴ്ചയാണ് മുംബൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ധനശ്രീയുടെ പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്.
Story Highlights: Dhanashree Verma releases a music video alleging domestic violence against Yuzvendra Chahal hours after their divorce.