എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ടില് ഡിജിപി ഷേഖ് ദര്വേഷ് സാഹിബ് അവസാന നിമിഷം മാറ്റങ്ങള് വരുത്തിയതായി സൂചന. സര്ക്കാരിന് സമര്പ്പിക്കുന്നതിന് മുമ്പ് റിപ്പോര്ട്ടില് കൂട്ടിച്ചേര്ക്കലുകള് നടത്തിയതായാണ് വിവരം. കണ്ടെത്തലുകള് വിശദീകരിക്കാന് ഡിജിപി മുഖ്യമന്ത്രിയെ കാണുമെന്നും അറിയുന്നു.
അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവില് സര്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്ട്ടില് പരാമര്ശമുണ്ടായിരുന്നു. എന്നാല് ഈ വിഷയത്തില് ഡിജിപി മയപ്പെട്ട നിലപാടാണ് സ്വീകരിച്ചതെന്നും, സ്ഥാനചലനത്തിലേക്ക് കാര്യങ്ങള് ഒതുക്കാനാണ് ശ്രമമെന്നും പുതിയ വിവരങ്ങള് സൂചിപ്പിക്കുന്നു.
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്ശനം നടത്തിയതില് ചട്ടലംഘനമുണ്ടെന്ന് ഡിജിപി കണ്ടെത്തിയിരുന്നു. എടവണ്ണ റിദാന് കൊലപാതക കേസിലും മാമി തിരോധാന കേസിലും പൊലീസ് വീഴ്ച പരിശോധിക്കാന് വിശദ അന്വേഷണത്തിന് റിപ്പോര്ട്ടില് ശുപാര്ശയുണ്ട്. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് റിപ്പോര്ട്ടിന്മേല് നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.
Story Highlights: DGP Sheikh Darvesh Sahib reportedly softened stance against ADGP M.R. Ajith Kumar in last-minute changes to investigation report