Headlines

Entertainment

24 വർഷത്തിനു ശേഷം ‘ദേവദൂതൻ’ വീണ്ടും തരംഗമാകുന്നു; ആദ്യ ദിനം 50 ലക്ഷം നേടി

24 വർഷത്തിനു ശേഷം ‘ദേവദൂതൻ’ വീണ്ടും തരംഗമാകുന്നു; ആദ്യ ദിനം 50 ലക്ഷം നേടി

24 വർഷം മുൻപ് പ്രേക്ഷകർ കൈയൊഴിഞ്ഞ ‘ദേവദൂതൻ’ സിനിമ ഇപ്പോൾ തിയറ്ററുകളിൽ വീണ്ടും തരംഗമാകുന്നു. റീ മസ്റ്ററിങ് ചെയ്ത് റീറിലീസ് ചെയ്ത മോഹൻലാൽ-സിബി മലയിൽ ചിത്രത്തിന് രണ്ടാം വരവിൽ പ്രേക്ഷകരുടെ വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ദേവദൂതൻ ആദ്യ ദിനം 50 ലക്ഷം രൂപ സ്വന്തമാക്കി. കേരള ബോക്സ് ഓഫീസിൽ മാത്രം 30 ലക്ഷമാണ് നേടിയത്. ബാക്കി 20 ലക്ഷം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള കളക്ഷനാണ്. 2000-ൽ പുറത്തിറങ്ങിയ പരാജയ ചിത്രമായിരുന്നു ദേവദൂതൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.

പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ക്രീൻ കൌണ്ട് കൂട്ടിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 56 തിയേറ്ററിൽ നിന്ന് 100 തിയേറ്ററുകളിലായി സിനിമ പ്രദർശനം തുടരും. കേരളത്തിന് പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്. സിനിമ 24 വർഷത്തിന് ശേഷം ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്ന് സിബി മലയിലും പറഞ്ഞു.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം
ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; വിശദീകരണവുമായി സംവിധായകൻ
പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി

Related posts