ഡൽഹി സർവകലാശാലയിലെ ലക്ഷ്മിഭായ് കോളേജിലെ പ്രിൻസിപ്പൽ പ്രത്യുഷ വത്സലയാണ് ക്ലാസ്മുറികളുടെ ചുവരുകളിൽ ചാണകം തേച്ചത്. ക്ലാസ്മുറികളിലെ ചൂട് കുറയ്ക്കാനാണ് ഈ നടപടിയെന്നാണ് പ്രിൻസിപ്പാൾ നൽകുന്ന വിശദീകരണം. കോളേജിലെ അദ്ധ്യാപകരുടെ ഗ്രൂപ്പിൽ പ്രിൻസിപ്പൽ തന്നെയാണ് വീഡിയോ ഷെയർ ചെയ്തത്.
ഈ നടപടിക്കെതിരെ കോളേജിലെ ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. കോളേജിലെ ശുചിമുറികളും ജനലുകളും വാതിലുകളും തകർന്ന നിലയിലാണെന്നും അവ വൃത്തിയാക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
വേനൽക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന കോളേജിലെ ബ്ലോക്ക് സിയിലെ ചുവരുകളിലാണ് ചാണകം തേച്ചത്. മുറിക്കുള്ളിലെ താപനില കുറയ്ക്കുന്നതിനുള്ള പരമ്പരാഗത മാർഗമാണിതെന്നാണ് പ്രിൻസിപ്പാളിന്റെ വാദം. ചില ജീവനക്കാരും പ്രിൻസിപ്പാളിനെ സഹായിക്കുന്നതായി വീഡിയോയിൽ കാണാം.
സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായി കഴിഞ്ഞു. കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ ചാണകം തേക്കുന്നത് പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്. എന്നാൽ, ആധുനിക കാലത്ത് ഇത്തരം രീതികൾ അവലംബിക്കുന്നത് വിവാദമാകാറുണ്ട്.
Story Highlights: A Delhi University college principal sparked controversy by coating classroom walls with cow dung to allegedly reduce heat.