ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം അനുവദിക്കാതെ വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. നിലവിൽ കെജ്രിവാൾ ജയിലിൽ കഴിയുകയാണ്.
ഇ.ഡി കേസില് തിഹാര് ജയിലില് കഴിയവെ ജൂൺ 26നാണ് സി.ബി.ഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്ത് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇ.ഡി കേസില് സുപ്രിംകോടതി നേരത്തെ കേജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹർജികളായിരുന്നു ഇന്ന് ഡൽഹി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ ഈ ഹർജികൾ തള്ളിയതോടെ കെജ്രിവാളിന് തിരിച്ചടിയായി. സിബിഐ കേസ് നിലനിൽക്കുന്നതിനാൽ ഇപ്പോഴും പുറത്തേക്കിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
Story Highlights: Delhi High Court denies bail to Arvind Kejriwal in CBI case related to Delhi liquor policy
Image Credit: twentyfournews