ഡൽഹിയിലെ ഓശാന ഞായറാഴ്ച പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. തഹാവൂർ റാണയെ എത്തിച്ചതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് അനുമതി നിഷേധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാൻ ചാലിസയ്ക്കും അനുമതി നിഷേധിച്ചിരുന്നെന്നും ഇതിനെ രാഷ്ട്രീയവത്ക്കരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസും സിപിഐഎമ്മും സത്യം പറയുന്നില്ലെന്നും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലെ ഭരണകൂടങ്ങൾ ശ്രമിച്ചില്ലെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാർ വഖഫ് നിയമം ഭേദഗതി ചെയ്ത് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസും സിപിഐഎമ്മും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപ് അഴിമതി കോൺഗ്രസിന്റെ കുത്തകയായിരുന്നെന്നും എന്നാൽ ഇപ്പോൾ സിപിഐഎം മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പൊതുമേഖലാ സ്ഥാപനം പണം നൽകുന്ന സാഹചര്യമാണുള്ളതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജിഎസ്ടി അടച്ചുവെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം അഴിമതിയെ മറച്ചുവെക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. ടാക്സ് അടച്ചതുകൊണ്ട് അഴിമതി പണം അഴിമതിയല്ലാതാകില്ലെന്നും അദ്ദേഹം ചോദിച്ചു.
Story Highlights: BJP State President Rajeev Chandrasekhar reacted to the denial of permission for the Hosanna procession in Delhi.