ഡൽഹി◾: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനം വേദനാജനകമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. സുരക്ഷാസേന 10 മിനിറ്റിനകം സംഭവസ്ഥലത്ത് എത്തിയെന്നും എല്ലാ രീതിയിലും അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി സംസാരിച്ചു. അമിത് ഷാ പ്രധാനമന്ത്രിക്ക് നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു നൽകി.
ഡൽഹി പൊലീസ് നൽകുന്ന വിവരമനുസരിച്ച് ചെങ്കോട്ടയ്ക്ക് സമീപം നടന്നത് സാധാരണ സ്ഫോടനമല്ല. സംഭവസ്ഥലത്ത് എൻഐഎ സംഘം രാസ പരിശോധന ആരംഭിച്ചിട്ടുണ്ട്. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തിൽ 13 പേർ മരിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരം. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സംഭവസ്ഥലത്തേക്ക് ഉടൻ എത്തുമെന്നും അമിത് ഷാ അറിയിച്ചു.
Story Highlights : Defence Minister Rajnath Singh about Delhi Blast



















