ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ആനന്ദ് വിഹാറിൽ AQI 385

Anjana

Delhi air pollution post-Diwali

ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമാക്കിയത്. ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെയാണ്. നോയിഡ, ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു. ഡൽഹി ആനന്ദ് വിഹാറിൽ വായു ഗുണനിലവാരസൂചിക 385 രേഖപ്പെടുത്തി.

ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിൽ മലിനീകരണത്തോത് നിയന്ത്രിക്കാനായി എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രതികരിച്ചു. പ്രവചിച്ച തരത്തിൽ മലിനീകരണം ഉയർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കാറ്റിന്റെ വേഗത കുറയുന്നതോടെ വരുന്ന ദിവസങ്ങളിൽ വായു മലിനീകരണത്തോത് ഉയരാനുള്ള സാധ്യതകൾ ഉണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യമുന നദിയുടെ അവസ്ഥയും മോശമായി തുടരുന്നു. അമോണിയയും ഫോസ്ഫേറ്റും നിറഞ്ഞ വിഷ പത ഇപ്പോഴും നദിയിൽ രൂക്ഷമാണ്. മലിനീകരണ നിയന്ത്രണത്തിന് GRAP 2 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണ്.

Story Highlights: Air pollution levels in Delhi soar after Diwali celebrations, with AQI reaching 385 in Anand Vihar.

Leave a Comment