ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Anjana

Delhi air pollution

ഡൽഹിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങി. വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ നിർദേശമുണ്ട്. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും, നടപടികളും ഉണ്ടാകും.

പൊടി കുറയ്ക്കാൻ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാൻ നഗരത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ശൈത്യകാലം തുടങ്ങുമ്പോൾ ഡൽഹിയിൽ മലിനീകരണം രൂക്ഷമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യമുനയിലെ വിഷപ്പത തീരത്തു താമസിക്കുന്നവർക്ക് കടുത്ത ആശങ്കയാകുകയാണ്. ഇതിന്റെ തെളിവാകുകയാണ് വിഷപ്പതയൊഴുകുന്ന യമുനാനദി. ഇന്നലെ രാവിലെ മുതലാണ് കാളിന്ദി കുഞ്ച് പ്രദേശത്ത് വിഷപ്പത കണ്ടുതുടങ്ങിയത്. ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായതോടെ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്.

Story Highlights: Delhi implements strict measures as air pollution levels cross 300, with warnings of continued high levels in coming days.

Leave a Comment